വായ്പ തിരിച്ചടവ് മുടങ്ങിയതോടെ ജപ്തി ഭീഷണി നേരിടുന്നവരും കിനാലൂരിലുണ്ട്. എയിംസിനായി സ്ഥലം ഏറ്റെടുക്കുമെന്ന് പറഞ്ഞതോടെ ഭൂമി വിറ്റ് വായ്പ തീര്‍ക്കാനും കഴിയുന്നില്ല. തിരിച്ചടവ് മുടങ്ങിയവര്‍ക്ക് ലക്ഷങ്ങളാണ് കുടിശിക.
വീട് നിര്‍മ്മാണത്തിനും മക്കളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനും ചികിത്സക്കുമൊക്കെ വായ്പയെടുത്ത് തിരിച്ചടക്കാന്‍ കഴിയാതെ ജപ്തി ഭീഷണി നേരിടുകയാണ് കിനാലൂരിലെ പല കുടുംബങ്ങളും. വായ്പ കുടിശിക മാത്രം ലക്ഷങ്ങള്‍, ഭൂമി വിറ്റ് വായ്പ അടച്ചു തീര്‍ക്കാമെന്ന വഴി അടഞ്ഞിട്ട് വര്‍ഷങ്ങളായി.
ഭൂമി വിട്ടു കൊടുക്കാന്‍ കിനാലൂരുകാര്‍ക്ക് എതിര്‍പ്പില്ല. പക്ഷെ എയിംസ് ചര്‍ച്ചകള്‍ നീണ്ടു പോകുമ്പോള്‍ നിരവധി പേരുടെ പ്രതിക്ഷയാണ് അസ്തമിക്കുന്നത്.