കോഴിക്കോട് അമ്മത്തൊട്ടിലേക്ക് ആദ്യത്തെ കുഞ്ഞ് അതിഥിയെത്തി. രണ്ടുദിവസം പ്രായമുള്ള ആൺകുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ശിശുക്ഷേമ സമിതി. കഴിഞ്ഞ് ഓഗസ്റ്റിലായിരുന്നു ആധുനിക സാങ്കേതിക വിദ്യയോടെയുള്ള അമ്മത്തൊട്ടിലിന്‍റെ ഉദ്ഘാടനം.
അമ്മയുടെ സ്നേഹ ചൂടിൽ നിന്ന് അമ്മ തൊട്ടിലിന്‍റെ തണലിലേക്ക് അവൻ വന്നു. അമ്മത്തൊട്ടിലിലെ ആദ്യ കുഞ്ഞിന് അവർ ആദി എന്ന് പേര് നൽകി. ഇന്നലെ രാത്രി 8.45ന് വന്ന കുഞ്ഞിന് 2.8 കിലോ ഭാരമുണ്ട്. രണ്ടു ദിവസം പ്രായമുള്ള അതിഥി. കുഞ്ഞ് എത്തിയ വിവരം മൊബൈൽ അപ്ലിക്കേഷൻ വഴി ബന്ധപ്പെട്ടവർ അറിയുകയായിരുന്നു. തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്സ് കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. മാലാഖമാരുടെ കൈയ്യിൽ അവൻ സുഖമായി ഇരിക്കുന്നു, നിരീക്ഷണം തുടരും, ഒപ്പം സ്നേഹവും.