കോഴിക്കോടിന്‍റെ കടത്തനാടന്‍ ഗ്രാമങ്ങളില്‍ ഓണാഘോഷങ്ങള്‍ക്ക് സമാപനം. തിരുവോണനാള്‍ വരെ ഒരുക്കിയ പൂക്കളത്തിലെ പൂവുകള്‍ പുഴയില്‍ ഒഴുക്കിയാണ് ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചത്. കുളിക്കുന്നില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ ഘോഷയാത്രയായി എത്തിയാണ് കുറ്റ്യാടി പൂവൊഴുക്കിയത്.
അത്തം മുതല്‍ തിരുവോണം വരെ പൂക്കളമൊരുക്കുന്നത് എല്ലായിടത്തുമുണ്ട്. എന്നാല്‍ പത്തുനാള്‍ ഒരുക്കിയ പൂക്കളത്തിലെ പൂവുകള്‍ ശേഖരിച്ച് പുഴയില്‍ ഒഴുക്കുന്നത് കാണണമെങ്കില്‍ കുറ്റ്യാടി, വേളം ഭാഗങ്ങളില്‍ എത്തണം. പൂക്കള്‍ ഇങ്ങനെ പുഴയില്‍ ഒഴുക്കിയതോടെ കടത്തനാട്ടിലെ ഓണാഘോഷങ്ങള്‍ക്ക് സമാപനമായി.
പൂവൊഴുക്കല്‍ ഘോഷയാത്ര ഗ്രാമങ്ങളിലെ പതിവുഓണകാഴ്ചയാണ്. വാദ്യമേളങ്ങളോടെ വിവിധകലാരൂപങ്ങളുടെ അകമ്പടിയോടെയാണ് പൂക്കള്‍ ശേഖരിച്ച് പുഴയില്‍ ഒഴുക്കുന്നത്. ജാതിമതഭേദമന്യേ എല്ലാവരും പങ്കുച്ചേരുന്നതോടെ ഒരുമയുടെ നേര്‍കാഴ്ചയായി ഘോഷയാത്ര മാറി. കുറ്റ്യാടിപുഴയില്‍ പൂക്കളൊഴുക്കുന്ന ചടങ്ങില്‍ നിരവധിപേര്‍ പങ്കെടുത്തു