മലയാള സാഹിത്യത്തിന്‍റെ സ്വകാര്യ അഹങ്കാരമായ എംടി വാസുദേവന്‍ നായര്‍ക്ക് ഒരു പൂക്കളാദരം. കോഴിക്കോട് നടക്കാവ് ഗേള്‍ഡ് ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് എംടിയെ വീണ്ടും ഏവരും ഓര്‍ത്തെടുത്തത്. എംടിയില്ലാത്ത ആദ്യ ഓണം കൂടിയാണിത്.
ഓണക്കോടികളില്ലാത്ത, ആഘോഷങ്ങളില്ലാത്ത ഓണക്കാലമായിരുന്നു തന്‍റേതെന്ന് എംടി പലപ്പോഴും പറഞ്ഞിരുന്നു. മനോഹരമായ ഓണം ഓര്‍മകള്‍ നന്നേ കുറവ്. എങ്കിലും പിന്നീടങ്ങോട്ട് എംടിയുടെ ജീവതത്തിലും ചെറിയ ചെറിയ ഓണാഘോഷങ്ങള്‍ എത്തിനോക്കാന്‍ തുടങ്ങി. എന്നാല്‍ ഈ വര്‍ഷം എംടിയില്ലാത്ത ആദ്യ ഓണമാണ്. അതിനാലാണ് ആ മഹാവിസ്മത്തെ പൂക്കളമാക്കി ആദരമര്‍പ്പിച്ചത്. ടൂറിസം വകുപ്പുമായി ചേര്‍ന്ന് ജില്ലയിലെ കുടുംബശ്രീ അംഗങ്ങളും അധ്യാപകരും ചേര്‍ന്നാണ് പൂക്കളം ഒരുക്കിയത്.
ജില്ലയില്‍ ഒരാഴ്ച നീളുന്ന കലാസാംസ്കാരിക പരിപാടികളും ഓണാഘോഷത്തിന് അരങ്ങേറും.