കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റലിൽ നിന്നുള്ള മാലിന്യങ്ങൾ സമീപത്തെ ജനവാസ മേഖലകളിലേക്ക് ഒഴുക്കിവിടുന്നതിൽ പ്രതിഷേധവുമായി നാട്ടുകാർ. വർഷങ്ങളായി ഉന്നയിക്കുന്ന മാലിന്യ പ്രശ്നത്തിന് പരിഹാരം കാണുവാൻ എൻ ഐ റ്റി അധികൃതർ തയ്യാറാവുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
ആയിര കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന എൻഐടി ക്യാമ്പസിലെ ഹോസ്റ്റലിൽ നിന്നും മാലിന്യങ്ങൾ പുറന്തള്ളുന്നത് വർഷങ്ങളായി പ്രദേശത്തെ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നമാണ് പരാതികൾ ഉയരുമ്പോൾ താൽക്കാലികമായി എന്തെങ്കിലും ചെയ്യുന്നതിനപ്പുറത്തേക്ക് മാലിന്യ സംസ്കരണത്തിന് മാർഗ്ഗങ്ങൾ സ്വീകരിക്കാൻ എൻഐടി തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം കഴിഞ്ഞദിവസം രാത്രിയിലും സമീപത്തെ തോടുകളിലേക്ക് മാലിന്യങ്ങൾ ഒഴുകിയെത്തിയതോടെയാണ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ എൻ.ഐ.ടി യിലേക്ക് പ്രതിഷേധവുമായി എത്തിയത്.
ചാത്തമംഗലം പഞ്ചായത്ത് എൻഐടിക്ക് പിഴ ഈടാക്കാനുള്ള നോട്ടീസ് നൽകിയിട്ടുണ്ട്. മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ എൻ ഐ.ടിക്ക് മുന്നിൽ തുടർ സമരങ്ങൾ ഉണ്ടാകുമെന്നാണ് ആക്ഷൻ കമ്മിറ്റിയുടെ മുന്നറിയിപ്പ്.