പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിന വീണ്ടും സമരത്തിന്. കോഴിക്കോട് കലക്ട്രേറ്റിന് മുമ്പില്‍ ഈ മാസം 29ന് സത്യാഗ്രഹസമരം നടത്താന്‍ സമരസമിതി തീരുമാനിച്ചു. സര്‍ക്കാറിന്‍റെ നീതി നിഷേധത്തിനെതിരെയാണ് സമരമെന്ന് ഹര്‍ഷിന പറഞ്ഞു
കോഴിക്കോട് മെഡിക്കല്‍ കോളജിലെ പ്രസവ ശസ്ത്രക്രിയയ്ക്കിടെ ആറുവര്‍ഷം മുമ്പാണ് ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത്. രണ്ട് ഡോക്ടര്‍മാരെയും നഴ്സുമാരെയും പ്രതിയാക്കി പൊലീസ് കേസെടുത്തു. കുന്ദമംഗലം കോടതിയില്‍ വിചാരണ നടക്കാനിരിക്കെ ഹൈക്കോടി നടപടികള്‍ സ്റ്റേ ചെയ്തു. അവസാന പ്രതീക്ഷയായിരുന്ന കോടതിയിലും സര്‍ക്കാര്‍ അവഗണിച്ചുവെന്ന് ഹര്‍ഷിന പറഞ്ഞു
സ്റ്റേ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ഷീന ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. നഷ്ടപരിഹാരത്തിനായുള്ള നിയമപോരാട്ടവും കോടതിയില്‍ തുടരുകയാണ്. സര്‍ക്കാര്‍ കൂടെയില്ലെങ്കിലും നീതി ലഭിക്കുന്നത് വരെ പോരാട്ടം തുടരുമെന്നും ഹര്‍ഷീന വ്യക്തമാക്കി. സമരം രാഷ്ട്രീയപ്രേരിതമാണെന്ന് വരുത്തി തീര്‍ക്കാന്‍ ഒരു വിഭാഗം ശ്രമിക്കുന്നുണ്ട്. മനുഷ്യത്വം മരിക്കാത്തവര്‍ സമരത്തിനൊപ്പമുണ്ടെന്നും ഹര്‍ഷിന കൂട്ടിച്ചേര്‍ത്തു. സത്യഗ്രഹസമരം മുലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഒന്നും രണ്ടും പ്രതികളായ ഡോ സി.കെ രമേശന്‍, ഡോ.എം ഹഷന എന്നിവരുടെ ഹര്‍ജിയിലായിരുന്നു സ്റ്റേ.