തിരയില്‍പ്പെട്ട് നാലുപേര്‍ മരിച്ച കോഴിക്കോട് തിക്കോടിയിലെ ഡ്രൈവ് ഇന്‍ ബീച്ചില്‍ അപകടം നടന്ന് മൂന്നുമാസം പിന്നിടുമ്പോഴും ഒരു സുരക്ഷ സംവിധാനം പോലും ഒരുക്കാതെ ഡിടിപിസി. അടിയന്തരമായി സുരക്ഷയൊരുക്കണമെന്ന ജില്ലാ കലക്ടറുടെ നിര്‍ദേശം പോലും വെറുതെയായി. തിക്കോടി പഞ്ചായത്ത് നിയോഗിച്ച ലൈഫ് ഗാര്‍ഡുമാരുടെ സേവനവും മിക്കദിവസങ്ങളിലും ബീച്ചിലുണ്ടാവാറില്ല.
ജില്ലയിലെ ഏക ഡ്രൈവ് ഇന്‍ ബീച്ചാണ് തിക്കോടിയിലേത്. ശാന്തമായ തീരമാണ് പ്രധാന ആകര്‍ഷണം. എന്നാല്‍ കടല്‍ ഒളിപ്പിച്ചിരിക്കുന്ന അപകടക്കെണികള്‍ അറിയാതെ പലരും അപകടത്തില്‍പ്പെടുന്നത് പതിവാണ്.
ജനുവരി 26നാണ് വയനാട്ടില്‍ നിന്നെത്തിയ നാലുപേര്‍ തിരയില്‍പ്പെട്ട് മരിച്ചത്. മൂന്നുമാസം കഴിയമ്പോഴും കാര്യങ്ങളെല്ലാം പഴയതുപോലെ തന്നെ. ഒരു മുന്നറിയിപ്പ് ബോര്‍ഡ് പോലുമില്ല. കുപ്പിച്ചില്ല് അടക്കമുള്ള മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുന്ന ബീച്ചില്‍ തെരുവുവിളക്ക് പോലുമില്ല. ഡ്രൈവ് ഇന്‍ ബീച്ചായതിനാല്‍ വാഹനങ്ങളുടെ മത്സരയോട്ടം പതിവാണ്.
ഇത്തരത്തില്‍ കാറിടിച്ച് കഴിഞ്ഞിടെ മലപ്പുറം സ്വദേശിക്ക് പരുക്കേറ്റിരുന്നു.നവീകരണപ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപ ഡിടിപിസി വകയിരുത്തിയിട്ടുണ്ടെങ്കിലും ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ല.