കോഴിക്കോട് ഫറോക്ക് ചെറുവണ്ണൂരില്‍ മേല്‍പ്പാലം നിര്‍മാണത്തിനായി ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങള്‍ പൊളിച്ചുതുടങ്ങി. ആധുനിക നിലവാരത്തില്‍ നാലുവരിപ്പാതയുള്ള മേല്‍പ്പാലമാണ് നിര്‍മിക്കുന്നത്. ഏറെക്കാലമായി തുടരുന്ന ഗതാഗതക്കുരുക്കിന് കൂടിയാണ് പാലം വരുന്നതോടെ പരിഹാരമാകുന്നത്
മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്കാണ് ഫറോക്ക് റോഡിലെ പ്രധാനശാപം . ഇതിന് പരിഹാരമായാണ് ചെറുവണ്ണൂരില്‍ മേല്‍പ്പാലം നിര്‍മിക്കുന്നത്. ഇതിനായി 119 ഭൂവുടമകളില്‍ നിന്നായി മൂന്ന് ഹെക്ടറിലധികം ഭൂമിഏറ്റെടുത്തിരുന്നു. ഇവര്‍ക്കുള്ള നഷ്ടപരിഹാരത്തുകയും നേരത്തെ വിതരണം ചെയ്തതാണ്.
കോഴിക്കോട് സിറ്റി റോഡ് ഇംപ്രൂവ്‌മെന്‍റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മാണം. 82 കോടിയോളം രൂപ ചെലവിട്ടാണ് പാലം നിര്‍മിക്കുന്നത്ചെറുവണ്ണൂര്‍ കരുണ പോസ്റ്റ് ഓഫീസ് മുതല്‍ ബിഎസ് എന്‍ എല്‍ കേന്ദ്രം വരെ നീളുന്നതാണ് മേല്‍പ്പാലം. ദീര്‍ഘദൂരബസുകള്‍ നഗരത്തിലേക്ക് പ്രവേശിക്കുന്ന ചെറുവണ്ണൂര്‍, അരീക്കാട് ഭാഗങ്ങളില്‍ രണ്ട് മേല്‍പ്പാലങ്ങള്‍ക്കാണ് അനുമതി നല്‍കിയത്. ഇതിന് രണ്ടിനുമായി 252 കോടിരൂപ ഒന്നിച്ചാണ് അനുവദിച്ചത്.