ചര്‍മമുഴ രോഗവും കനത്തചൂടും കാരണം സംസ്ഥാനത്ത് കന്നുകാലികള്‍ ചത്തൊടുങ്ങുന്നു. ഈ വര്‍ഷം ഇതുവരെ കനത്തചൂട് കാരണം 180 കന്നുകാലികളാണ് ചത്തത്. നൂറോളം പശുകള്‍ക്ക് ചര്‍മമുഴ രോഗം സ്ഥിരീകരിച്ചെന്ന് മാത്രമല്ല, പാലുല്‍പാദനത്തിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.
കനത്ത ചൂട് കാരണം സംസ്ഥാനത്ത് ഇതുവരെ പശുക്കള്‍ മാത്രം 144 എണ്ണം ചത്തു. ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്താണ്. 36 എണ്ണം. ആലപ്പുഴയില്‍ 19 ഉം പാലുല്‍പ്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന പാലക്കാട് 11 പശുക്കളും ചത്തു.
ചര്‍മമുഴ രോഗമാണ് മറ്റൊരു വില്ലന്‍. കഴിഞ്ഞവര്‍ഷം 670 പശുക്കള്‍ ചര്‍മമുഴ രോഗം ബാധിച്ച് ചത്തെന്നാണ് മൃഗസംരക്ഷണവകുപ്പിന്‍റെ റിപ്പോര്‍ട്ട്. പാലുല്‍പാദനത്തേയും പ്രത്യുല്‍പാദനക്ഷമതയുമെല്ലാം ബാധിക്കുന്ന രോഗമാണ് ചര്‍മ മുഴ. കൊതുക്, ഈച്ച തുടങ്ങിയ ജീവികളിലൂടെ പിടിപെടുന്ന ചര്‍മമുഴയ്ക്ക് വാക്സിനേഷന്‍ ലഭ്യമാണെന്നും ജാഗ്രത വേണമെന്നുമാണ് മൃഗസംരക്ഷണ വകുപ്പിന്റ നിര്‍ദേശം.