കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച രോഗിയുടെ കേസ് ഷീറ്റ് നഷ്ടപ്പെട്ടതായി പരാതി.മഞ്ഞപിത്തത്തെ തുടർന്ന് ചികിത്സ തേടിയ കൊയിലാണ്ടി സ്വദേശി മണിയുടെ കേസ് ഷീറ്റാണ് നഷ്ടപ്പെട്ടത്. ചികിത്സ സഹായത്തിനും ഡിസ്ചാർജിനുമടക്കം കേസ് മീറ്റ് ആവശ്യമാണ്.
മഞ്ഞപിത്തത്തെ തുടർന്ന് ഒരു മാസം മുൻപാണ് മണിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൂട്ടിന് ഭാര്യ മിനിയാണുള്ളത്. ചികിത്സ പൂർത്തിയായി വരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ചികിത്സ വിവരങ്ങളുള്ള കേസ് ഷീറ്റ് കാണാതെ പോയത്. ഡോക്ടറുടെ കൈയ്യിൽ നിന്നാണ് നഷ്ടപ്പെട്ടത് എന്ന് മിനി പറഞ്ഞു.
ആശുപത്രിയിൽ നിന്ന് ഡിസ്ചാർജിന് മാത്രമല്ല, ഇൻഷുറൻസ് തുക ലഭിക്കമെങ്കിലും കേസ് ഷീറ്റ് വേണം.