ആരോഗ്യ സംരക്ഷണത്തിനായി കോഴിക്കോട് കോര്‍പറേഷന്‍ ആവിഷ്കരിച്ച സൈക്കിള്‍ പദ്ധതി ഒന്നര വര്‍ഷം കഴിഞ്ഞപ്പോള്‍ കാറ്റുപോയ അവസ്ഥയില്‍. പദ്ധതിയോട് പ്രതീക്ഷിച്ച പോലെ ആളുകള്‍ താല്‍പര്യം കാണിക്കാത്തതിനാലാണ് സൈക്കിള്‍ ഷെഡില്‍ കിടന്ന് തുരുമ്പെടുത്തത്.
പത്തു വാര്‍ഡുകളിലാണ് ആദ്യം പദ്ധതി നടപ്പാക്കിയത്. അതില്‍ നാലു വാര്‍ഡുകളിലാണ് സൈക്കിള്‍ ഷെഡ്ഡുള്ളത്. ബാക്കിയുള്ള ആറ് വാര്‍ഡുകളിലും ഷെഡ്ഡില്ലാത്തതിനാല്‍ വാങ്ങിയ സൈക്കിള്‍ അതാത് കൗണ്‍സിലര്‍മാരുടെ വീട്ടില്‍ സൂക്ഷിച്ചിരിക്കുകയാണ്.