sheebamusic-hello-keralam

TOPICS COVERED

വാർദ്ധക്യത്തിന്റെ വിരസതകളിൽ ഒറ്റപെട്ടു പോയവരെ സംഗീതത്തിലൂടെ യൗവനത്തിലേക്ക് നയിക്കുകയാണ് ഷീബ ടീച്ചർ. കോഴിക്കോട് പുതിയറയിലെ കലാശാല സംഗീത നിലയത്തിലെ വയോധികരായ വിദ്യാർത്ഥികൾ കോഴിക്കോട് ടൌൺ ഹാളിൽ അവതരിപ്പിച്ച സംഗീത സാഗരം പാടിയവരുടെയും പ്രേക്ഷകരുടെയും മനസു നിറച്ചു. സംഗീത നിലയത്തിന്റെ പത്താം വാർഷികത്തോട് അനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

 

വാർദ്ധക്യത്തിന്റെ വിരസതകളിൽ ജീവിതം തള്ളി നീക്കുന്നവരുടെ മനസ്സിൽ സംഗീതത്തിന്റെ തിരിനാളം തെളിയുകയാണ്. കോഴിക്കോട് ടൌൺ ഹാളിൽ കലാശാല സംഗീത നിലയത്തിൽ സംഗീതം പഠിക്കുന്നവർ ഒരുമിച്ചിരുന്ന് പാടിയപ്പോൾ അത് പലരുടെയും കുട്ടിക്കാലത്തു നടക്കാതെ പോയ സ്വപ്ന സാഫല്യം കൂടി ആയിരുന്നു. 

 

60 വയസ് കഴിഞ്ഞവർക്ക് കഴിഞ്ഞ 10 വർഷമായി കലാശാല സംഗീത നിലയത്തിലൂടെ സൗജന്യമായി സംഗീതം പഠിപ്പിക്കുന്നത് ഷീബ ടീച്ചർ ആണ്. ജോലിയിൽ നിന്ന് വിരമിച്ചവരും, വീട്ടിൽ വിശ്രമ ജീവിതം നയിക്കുന്നവരും ഒക്കെയാണ് ഇവിടുത്തെ വിദ്യാർഥികൾ. ആഴ്ചയിൽ ഒരു ദിവസം ഒരു മണിക്കൂർ നേരമാണ് ഇവർക്ക് ക്ലാസ്. 

ENGLISH SUMMARY:

Sheba teacher is leading seniors from the boredom of old age back to youth through music. The music program 'Sangeetha Sagaram' performed by elderly students at Kalashala Sangeetha Nilayam in Kozhikode's Puthiyara filled the hearts of singers and audiences alike at Kozhikode Town Hall.