sand-mining-kasaragod

കാസർകോട് ചെറുവത്തൂരിന്റെ പടിഞ്ഞാറൻ മേഖലകളിൽ അനധികൃത മണലെടുപ്പ് വ്യാപകം. പുലർച്ചെ ചീനവള്ളങ്ങളിലെത്തി പുഴകളിൽ നിന്ന് മണൽ കടത്തുന്നു. മണലെടുപ്പിനെ തുടർന്ന്  കരയിടിച്ചിലും ഉപ്പുവെള്ള ഭീഷണിയും രൂക്ഷമെന്ന് നാട്ടുകാർ.

കോയാമ്പ്രം, പൂരക്കടവ്, കണ്ണങ്കൈ, വഞ്ഞങ്ങമാ... ചെറുവത്തൂരിന്റെ പടിഞ്ഞാറൻ മേഖലകളിൽ അനധികൃത മണലെടുപ്പ് വ്യാപകമാണ്. പുലർച്ചെ രണ്ടിനും മൂന്നിനും ഇടയിൽ അഞ്ചും ആറും വലിയ ചീനവള്ളങ്ങളിലെത്തിയാണ് മണൽ കടത്തുന്നത്. വീതി കുറഞ്ഞ പുഴകളിൽ നിന്ന് വൻതോതിൽ മണൽ നീക്കം ചെയ്യുന്നത് കരയിടിച്ചിലിന് കാരണമാകുന്നുണ്ട്. ഇതോടെ  പുഴയുടെ സംരക്ഷണഭിത്തിയും നാട്ടുകാർ നിർമ്മിച്ച റോഡും തകരുന്ന സ്ഥിതിയാണ്. മടക്കര അഴിമുഖം കേന്ദ്രീകരിച്ച് പരമ്പരാഗത മണൽവാരലിന് അനുമതിയും അംഗീകൃത കടവുകളും നിലവിലുണ്ട്. എന്നാൽ ചെലവ് കുറഞ്ഞ രീതിയിൽ മണൽ കടത്താനാണ് ഉൾപ്രദേശങ്ങളിലെ ചെറിയ പുഴകൾ കേന്ദ്രീകരിച്ച് അനധികൃത മണലെടുപ്പ് നടത്തുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.

ചന്തേര പൊലീസിനും റവന്യൂ അധികൃതർക്കും പരാതി നൽകിയിട്ടും പ്രശ്നത്തിന് പരിഹാരമായിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങാനാണ് പ്രദേശവാസികളുടെ തീരുമാനം.

ENGLISH SUMMARY:

Illegal sand mining has become widespread in the western regions of Cheruvathur in Kasaragod district. Unauthorised operators arrive in large traditional boats (cheena vallangal) between 2:00 AM and 3:00 AM to extract sand from narrow rivers. Local residents report that this heavy dredging has caused severe riverbank erosion, damaging protection walls and local roads, while also triggering saltwater intrusion. Despite submitting complaints to the Chandera police and revenue officials, no action has been taken, prompting residents to prepare for intensified protests.