നഗരത്തിരക്കിനിടയിലും ഒരു കൊച്ചുകാട്. ഒരു സെന്റിൽ 70 വൃക്ഷത്തൈകൾ. കോഴിക്കോട് നഗരഹൃദയത്തിൽ മിയാവാക്കി മാതൃകയിൽ സൂക്ഷ്മവനം ഒരുങ്ങുന്നു. മാനാഞ്ചിറ അൻസാരി പാർക്കിലാണ് പുതിയ പച്ചത്തുരുത്ത്.
നഗരത്തിന്റെ കോൺക്രീറ്റ് കാഴ്ചകൾക്കിടയിൽ പച്ചപ്പിന്റെ പുതിയൊരു ഇടം. ഒരു സെന്റ് മാത്രം വിസ്തൃതിയുള്ള സ്ഥലത്ത് 70 വൃക്ഷത്തൈകൾ. സംസ്ഥാന പരിസ്ഥിതി- കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിന്റെ പാരിസ്ഥിതികം പദ്ധതിയുടെ ഭാഗമായാണ് ഇത്. സാധാരണ വനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ സ്ഥലത്ത് കൂടുതൽ സസ്യങ്ങൾ വളർത്തിയെടുക്കുകയാണ് മിയാവാക്കി മാതൃകയുടെ പ്രത്യേകത. വിവിധയിനം വൃക്ഷത്തൈകൾ ഒരുമിച്ച് നട്ടുവളർത്തുന്നതിലൂടെ ചെറിയ ഇടം തന്നെ വരുംതലമുറയ്ക്ക് വലിയൊരു പച്ചപ്പായി മാറും.
മാനാഞ്ചിറ അൻസാരി പാർക്കിൽ മേയർ ഒ. സദാശിവൻ വൃക്ഷത്തൈ നട്ട് സൂക്ഷ്മവനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. നഗരത്തിലെ കൂടുതൽ ഇടങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം