കാഞ്ഞങ്ങാട് റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തില്‍ സിപ്ലൈനിലുണ്ടായ അപകടത്തില്‍ ഓപ്പറേറ്റര്‍ക്ക് ദാരുണാന്ത്യം. ബളാന്തോട് ചാമുണ്ഡിക്കുന്ന് വാതിൽമാടിയിലെ കൃഷ്ണന്റെ മകൻ സനൂപ് (25) ആണു മരിച്ചത്. സിപ്ലൈനിലൂടെ സഞ്ചരിക്കാനായി സുരക്ഷാബെൽറ്റണിഞ്ഞ യുവതി പുറപ്പെടുന്നതിനിടെ അബദ്ധത്തിൽ സനൂപിന്റെ കയ്യിൽ കയറിപ്പിടിക്കുകയായിരുന്നു. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം.
യുവതിയോടൊപ്പം സിപ്ലൈനിൽ തൂങ്ങി 300 മീറ്ററോളം അകലെ ലാൻഡിങ് സ്ഥലത്തിനു സമീപം വരെ സനൂപ് എത്തിയെങ്കിലും പിടിവിട്ട് വലിയ താഴ്ചയിലേക്ക് പതിച്ചു. കഴിഞ്ഞ ദിവസമാണു ജോലിയിൽ പ്രവേശിച്ചത്. അമ്മ ജാനകി. സഹോദരങ്ങൾ: ശരത്, ശ്യാം.
ENGLISH SUMMARY:
A 25-year-old operator named Sanoop died in a tragic accident at the Ranipuram tourist center in Kanhangad on Saturday evening. The incident occurred when a woman rider accidentally grabbed Sanoop's hand while setting off on the zipline. Unable to free himself, Sanoop hung onto the zipline alongside the rider for nearly 300 meters until reaching near the landing point. He then lost his grip and fell into a deep gorge, succumbing to his severe injuries shortly after having joined the job just days ago.