പുലി ഭീതിയില്‍ കാസര്‍കോട് കാറടുക്ക പഞ്ചായത്തിലെ ജയനഗര്‍ ഗ്രാമം. തുടര്‍ച്ചയായ ദിവസങ്ങളില്‍ പുലിയെ കണ്ടതോടെ ആശങ്കയിലാണ് നാട്ടുകാര്‍. പുലിയെ പിടികൂടാന്‍ വനം വകുപ്പ് പ്രദേശത്ത് കൂട് സ്ഥാപിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയും ബുധന്‍ രാവിലെയുമായാണ് പ്രദേശത്ത് ഒടുവിലായി പുലിയുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടത്. സമീപത്തെ വീടുകളില്‍ നിന്നും 5 നായകളെ ഇതിനോടകം പിടികൂടി. ഒരു മാസത്തിലേറെയായി പുലിയുടെ സാന്നിധ്യം പ്രദേശത്തുണ്ട്. നാട്ടുകാര്‍ക്ക് വീടിന് പുറത്തിറങ്ങാന്‍ പോലും ഭീതിയാണ്. കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം പ്രദേശത്ത് നിരീക്ഷണ ക്യാമറയും കൂടും വനം വകുപ്പ് സ്ഥാപിച്ചു. സ്കൂള്‍ തുറക്കാനിരിക്കെ പുലിയെ പിടികൂടാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.