സ്കൂള്‍ പരിസരത്തെ പക്ഷികളെ നിരീക്ഷിച്ച് അവയെ അടുത്തറിഞ്ഞ് പുസ്തകരൂപത്തിലാക്കിയ ഏഴാം ക്ലാസുകാരിയായ ഒരു മിടുക്കിയെ പരിചയപ്പെടാം. കാസര്‍കോട് ബേള സ്വദേശി നിഹാരികയാണ് സ്വന്തം ക്യാമറയില്‍ പകര്‍ത്തിയ 84 പക്ഷികളുടെ ചിത്രമടക്കം ഉള്‍പ്പെടുത്തി പുസ്തകം പുറത്തിറക്കിയത്.
അവധി ദിനങ്ങളില്‍ കൈയ്യിലൊരു ക്യാമറയുമായി നിഹാരിക സ്കൂള്‍ പരിസരത്തേക്കിറങ്ങും. മുന്നില്‍ കാണുന്ന പക്ഷികളെ ക്യാമറയില്‍ പകര്‍ത്തും.
180 ഇനം പക്ഷികളെ നിഹാരികയ്ക്ക് തിരിച്ചറിയാന്‍ കഴിയും. അവയുടെ സവിശേഷതകളും പ്രത്യേകതകളും അധ്യാപകരുടെ സഹായത്തോടെ മനസിലാക്കി. 84 പക്ഷികളുടെ ക്യാമറയില്‍ പകര്‍ത്തിയ ചിത്രമടക്കമാണ് " Birds: The Hidden Word in Our Campus " എന്ന പുസ്തകം തയ്യാറാക്കിയത്.
നാലാം ക്ലാസിലെ പാഠപുസ്തകത്തില്‍ നിന്നാണ് പക്ഷികളെക്കുറിച്ച് അറിയാനുള്ള അവസരം ലഭിച്ചത്. പിന്നീട് വിവിധ പഠന ക്ലാസുകളില്‍ പങ്കെടുത്തതോടെ പക്ഷികളെ നിരീക്ഷിക്കുന്നത് ശീലമായി മാറി.
ബേളി സെന്‍റ്. ബര്‍ത്തൊലോമിയാസ് സ്കൂളിലെ ഏഴാം ക്സാസ് വിദ്യാര്‍ഥിയാണ് നിഹാരിക. മാതാപിതാക്കളും അധ്യാപകരും നിഹാരികയ്ക്ക് പിന്തുണയുമായി ഒപ്പമുണ്ട്. പക്ഷി നിരീക്ഷണത്തൊടൊപ്പം മികച്ചൊരു വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ അറിയപ്പെടുക കൂടിയാണ് ഈ കൊച്ചുമിടുക്കിയുടെ ആഗ്രഹം.