കാസര്‍കോട് ബ്ലാര്‍കോട് കളിയ്ക്കുന്നതിനിടെ കിണറ്റില്‍ വീണ് മൂന്നുവയസുകാരന് ദാരുണാന്ത്യം. ബ്ലാര്‍കോട് സ്വദേശികളായ ഇക്ബാല്‍–നുസൈബ എന്നിവരുടെ മകന്‍ മുഹമ്മദ് സ്വാലിഹാണ് മരിച്ചത്. വീടിന് സമീപത്ത് കളിയ്ക്കുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ വീട്ടുകാരും അയല്‍ക്കാരും ഉടന്‍ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരിയ്ക്കുകയായിരുന്നു.