മെഡിക്കൽ കമ്മീഷൻ അംഗീകാരത്തോടെ ഈ വർഷം തന്നെ കാസർകോട് മെഡിക്കൽ കോളേജിൽ പഠനം ആരംഭിക്കാമെന്ന് ആരോഗ്യവകുപ്പ് കണക്കുകൂട്ടുമ്പോഴും ആവശ്യമായ തസ്തികകൾ സൃഷ്ടിക്കാത്തത് ആശങ്കയാകുന്നു. പ്രൊഫസർമാർ ഉൾപ്പെടെ 97 തസ്തികകൾ വേണ്ട സ്ഥാനത്ത് 19 എണ്ണത്തിൽ മാത്രമാണ് നിലവിൽ നിയമനം നടന്നത്. പ്രധാനപ്പെട്ട കെട്ടിടങ്ങളുടെ നിർമ്മാണവും, മേഖലയിലേക്കുള്ള പ്രധാന റോഡിൻറെ നവീകരണം ഉൾപ്പെടെ ഉടനടി പരിഹാരം കാണേണ്ട നിരവധി വിഷയങ്ങൾ മെഡിക്കൽ കോളേജിന്
50 വിദ്യാർഥികൾക്ക് എംബിബിഎസ് പഠനത്തിനുള്ള സൗകര്യമാണ് മെഡിക്കൽ കമ്മീഷൻ അംഗീകാരത്തോടെ ലഭിക്കുന്നത്. ഈ വർഷം പഠനം ആരംഭിക്കാം എന്ന് ആരോഗ്യവകുപ്പ് കണക്കുകൂട്ടുമ്പോഴും പഠിപ്പിക്കാനും ചികിത്സിക്കാനും ഡോക്ടർമാരില്ല. പ്രിൻസിപ്പലിന് പുറമേ 14 പ്രൊഫസർമാർ ഉൾപ്പെടെ 97 തസ്തികകൾ വേണ്ട സ്ഥാനത്ത് 61 എണ്ണം മാത്രമാണ് നിലവിൽ സൃഷ്ടിച്ചത്. അതിൽ 19 നിയമനം മാത്രം. ഒരു പ്രൊഫസർമാർ പോലും ഇതിൽ ഇല്ല. ബാക്കി തസ്തികയിലേക്ക് മെഡിക്കൽ കമ്മീഷൻ പരിശോധനയ്ക്കായി ജോലി ക്രമീകരണ വ്യവസ്ഥയിൽ എത്തിയവർ, മാതൃസ്ഥാപനങ്ങളിലേക്ക് മടങ്ങി. നേഴ്സിങ് ഓഫീസർ മുതൽ ഇസിജി ടെക്നീഷ്യൻ വരെ 273 ജീവനക്കാർ വേണ്ടിടുത്ത് 117 തസ്തികകൾ മാത്രമേ ആയിട്ടുള്ളൂ. ലക്ചർ ഹാൾ, ലൈബ്രറി, ലാബ്, മ്യൂസിയം, ഹോസ്റ്റൽ, ഫക്കൽറ്റി കോർട്ടേഴ്സ്, ആശുപത്രി ബ്ലോക്ക് എന്നിവയുടെയും നിർമ്മാണം പൂർത്തിയാകാറുണ്ട്.
ചെർക്കള കല്ലടുക്ക അന്തർ സംസ്ഥാന പാതയാണ് കാസർകോട് ഭാഗത്ത് നിന്ന് ആശുപത്രിയിലേക്കുള്ള പ്രധാന റോഡ്. പള്ളത്തടുക്ക ഭാഗത്തുള്ള ഈ കുഴിയിൽ അകപ്പെട്ടാൽ രോഗികൾ റോഡിൽ തന്നെ മരിക്കും. മേഖലയിലേക്ക് ബസ് സർവീസുകളും കുറവാണ്. മെഡിക്കൽ കോളജിനോട് ചേർന്ന് നിൽക്കുന്ന പ്രധാനപ്പെട്ട ടൗണായ ബദിയടുക്കയിൽ ബസ്റ്റാൻഡ് എന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്.