- 1

വേണ്ടത്ര അധ്യാപകരില്ലാതെ കാസർകോട് പടന്നക്കാട് കാർഷിക കോളജിന്റെ പ്രവർത്തനം. സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കാത്തതും പുതിയ നിയമനങ്ങൾ നടക്കാത്തതുമാണ്  വിദ്യാർഥികളെ പ്രതിസന്ധിയിലാക്കുന്നത്.

 

12 പ്രൊഫസർമാർ, 18 അസോസിയേറ്റ് പ്രൊഫസർമാർ, 31 അസിസ്റ്റന്റ് പ്രൊഫസർമാർ എന്നിങ്ങനെയാണ് പടന്നക്കാട് കാർഷിക കോളജിൽ വേണ്ട അധ്യാപകർ. എന്നാൽ നിലവിലുള്ളത് 6 പ്രൊഫസർമാർ.  അസോസിയേറ്റ് പ്രൊഫസറില്ല, 23 അസിസ്റ്റന്റ് പ്രൊഫസർമാർ. അനൗദ്യോഗിക അധ്യാപകരുടെ എണ്ണത്തിലുമുണ്ട് കുറവ്. മൈക്രോ ബയോളജി, മോളിക്കുലാർ ബയോളജി & ബയോ ടെക്നോളജി, അഗ്രിക്കൾച്ചറൽ സ്റ്റാറ്റിറ്റിക്സ് എന്നീ വകുപ്പുകൾ ഒരു സ്ഥിര അധ്യാപകൻ പോലുമില്ല.

സ്ഥിരം അധ്യാപകരെ നിയമിക്കാത്തതിനെതിരെ പിടിഎ കഴിഞ്ഞ വർഷം ഹൈക്കോടതിയെ സമീപിച്ചിരുന്നു.എന്നാൽ സർവകലാശാല ഇതിന് മറുപടി നൽകിയില്ല. സ്റ്റാഫ് പാറ്റേൺ പരിഷ്കരിച്ച് ഉടൻ നിയമനങ്ങൾ നടത്തിയില്ലെങ്കിൽ സർവ്വകലാശാലയ്ക്ക് മുന്നിൽ സമരം നടത്താനാണ് വിദ്യാർഥികളുടേയും രക്ഷിതാക്കളുടെയും തീരുമാനം.

ENGLISH SUMMARY:

There are no teachers in Padannakkad College of Agriculture