കണ്ണൂര്‍ പെരിങ്ങത്തൂരില്‍ നിന്ന് കാണാതായ ശിവസൂര്യയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കോര്‍ഡിനേഷന്‍ കമ്മിറ്റിയും രൂപീകരിച്ചു. ആക്ഷന്‍ കൗണ്‍സിലിന് പുറമേയൊണ് സിപിഎം നേതൃത്വത്തില്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയ്ക്ക് രൂപം നല്‍കിയത്. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്നും ചൊക്ലി പൊലീസ് സ്റ്റേഷന് മുന്നില്‍ ധര്‍ണ നടത്തുമെന്നും കോര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
17 കാരന് ശിവസൂര്യയെ കാണാതായിട്ട് ഈ മാസം എട്ടിന് മൂന്ന് മാസം തികയുകയാണ്. ക്രൈംബ്രാഞ്ച് അന്വേഷണവും എങ്ങുമെത്തിയിട്ടില്ല. അപ്പോഴാണ് നിലവിലുള്ള ആക്ഷന്‍ കമ്മിറ്റിയെ കൂടാതെ കോര്‍ഡിനേഷന്‍ കമ്മിറ്റിയ്ക്ക് കൂടി രൂപം നല്‍കിയത്. പ്രാഥമിക അന്വേഷണത്തില്‍ വീഴ്ച വന്നിട്ടുണ്ടാണ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആരോപണം. ഇത് പരിശോധിക്കണമെന്നും ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്യുമെന്നും ഭാരവാഹികള്‍ പറഞ്ഞു .
ശിവസൂര്യയുടെ അച്ഛന് ജിഗീഷ് ഉള്‍പ്പെടെ നിരവധി പേരാണ് ചൊക്ലിയില്‍ നടന്ന കണ്‍വെന്‍ഷനില്‍ പങ്കെടുത്തത്. അതേസമയം, ക്രൈബ്രാഞ്ച് അന്വേഷണം കേസില്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ മാസം 17ന് തുടങ്ങിയ ക്രൈംബ്രാഞ്ച് അന്വേഷണം ഇപ്പോഴും ശൈശവ ദിശയില്‍ തന്നെയാണ്. ചൊക്ലി പൊലീസും എസ്ഐടിയും അന്വേഷിച്ചിട്ട് കണ്ടെത്താനാകാത്ത കേസില്‍ ക്രൈബ്രാഞ്ചിനും തുമ്പൊന്നും കിട്ടിയിട്ടില്ല. വലിയ വെല്ലുവിളികളിലൂടെയാണ് കേസ് അന്വേഷണം മുന്നോട്ടുപോകുന്നത്.