കണ്ണൂരില്‍ തേജസ്വിനിപ്പുഴയിലെ ശക്തമായ മലവെള്ളപ്പാച്ചിലിൽ തകർന്ന കോലുവള്ളി കമ്പിപ്പാലം രണ്ടുമാസം പിന്നിട്ടിട്ടും അറ്റകുറ്റപ്പണി നടത്താത്തതിനെതിരെ പ്രതിഷേധം ശക്തം. എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും ഒരു ഇടപെടലുമില്ലെന്നാണ് നാട്ടുകാരുടെ വിമര്‍ശനം. പാലം തകർന്നതോടെ ഈസ്റ്റ് എളേരി പഞ്ചായത്തിലെ മുനയംകുന്ന് മേഖല ഒറ്റപ്പെട്ട അവസ്ഥയിലാണ്.

 

കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനുണ്ടായ ശക്തമായ മഴവെള്ളപ്പാച്ചിലിലാണ് കോലുവള്ളി കമ്പിപ്പാലത്തിന്‍റെ പലകകൾ പൂർണമായും തകർന്നത്. 

മുനയംകുന്ന് മേഖലയിലുള്ളവർക്ക് കോലുവള്ളി ടൗണിലേക്കും ചെറുപുഴയിലേക്കുമുള്ള വഴിയാണ് അടഞ്ഞത്. എട്ട് കിലോമീറ്റര്‍ ചുറ്റിയാണ് ഇപ്പോള്‍ യാത്ര. ഓട്ടോയിൽ യാത്ര ചെയ്യുന്നതിന് മാത്രം 250 രൂപ ചെലവാകും. സാമ്പത്തിക ബാധ്യത കൂടി.

 

കണ്ണൂര്‍ –കാസര്‍കോട് ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് പാലം. തൃക്കരിപ്പൂർ, പയ്യന്നൂർ എംഎൽഎമാർക്ക് നിവേദനം നൽകിയിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്നാണ് പരാതി. തദ്ദേശ സ്ഥാപനങ്ങൾക്കും പരാതി നൽകിയതായി നാട്ടുകാർ.  കമ്പിപ്പാലം താല്‍ക്കാലികമായി അറ്റകുറ്റപ്പണി ചെയ്ത് തുറന്നുകൊടുത്ത ശേഷം അടിയന്തരമയി കോണ്‍ക്രീറ്റ് പാലം നിര്‍മിക്കണമെന്നാണ് ആവശ്യം.

ENGLISH SUMMARY:

Koluvalli bridge repair is urgently needed after it collapsed in Kannur due to heavy floods in the Tejaswini river. Residents of Munaayamkunnu are facing significant hardship and isolation, with the lack of repairs impacting their daily commute and finances.