കണ്ണൂര്‍ മുഴപ്പിലങ്ങാട്-മാഹി ബൈപ്പാസില്‍ യാത്രക്കാരെ പോക്കറ്റടിച്ച് ദേശീയപാതാ അതോറിറ്റി. ടോള്‍ കൊടുത്തിട്ടും യാത്രക്കാര്‍ക്ക് കിട്ടുന്നത് ബ്ലോക്കില്‍ ഇഴഞ്ഞുള്ള യാത്ര. പള്ളൂര്‍ ജംഗ്ഷനിലെ ഫ്ലൈഓവര്‍ നിര്‍മാണം കാരണം സര്‍വീസ് റോഡിലൂടെ നൂറുകണക്കിന് വാഹനങ്ങളാണ് ദിവസവും കുരുക്കില്‍പെട്ട് വലയുന്നത്. പണി പൂര്‍ത്തിയാകുംവരെ ടോള്‍ പിരിവ് നിര്‍ത്തണമെന്ന ആവശ്യം ഇതുവരെ NHAI പരിഗണിച്ചിട്ടില്ല.

ആറ് മാസത്തേക്കെന്ന് പറഞ്ഞാണ് കഴിഞ്ഞ വര്‍ഷം നവംബറില്‍ പണി തുടങ്ങിയത്. മാസങ്ങളിനിയും ഏറെയെടുക്കും ബൈപ്പാസ് ഗതാഗതം സാധാരണനിലയിലേക്കെത്താന്‍. യാത്രക്കാരുടെ കീശയില്‍ നിന്ന് പണം ഒരുമടിയുമില്ലാതെ ഈടാക്കുന്ന ഹൈവേ അതോറിറ്റിക്ക് ഗതാഗതക്കുരുക്കില്‍ ജനം വലയുന്നതില്‍ ഒരു മനപ്രയാസവുമില്ല.

പണംവാങ്ങി സൗകര്യത്തിന് പകരം ദുരിതം നല്‍കുന്നതിനെതിരെ കടുത്ത പ്രതിഷേധങ്ങളാണ് സമീപകാലത്ത് ഉയര്‍ന്നത്. ഇതിനൊപ്പം ഇരട്ടി പ്രഹരമായി ടോള്‍ നിരക്ക് വര്‍ധനയും. യുവജന രാഷ്ട്രീയ സംഘടനകളെല്ലാം പ്രതിഷേധിച്ചിട്ടും NHAIക്ക് കണ്ടമട്ടില്ല.

ENGLISH SUMMARY:

NHAI toll scam Kannur highlights the issues faced by commuters on the Muzhappilangad-Mahe bypass, where toll is collected despite severe traffic congestion due to ongoing flyover construction. Despite paying tolls, commuters experience slow-moving traffic and are demanding a halt to toll collection until the work is completed.