ദേശീയപാതയിൽ തെറ്റായ ദിശയിൽ കിലോമീറ്ററുകൾ സഞ്ചരിച്ച് സ്വകാര്യ ബസ്. കൃതിക ഗ്രൂപ്പിന്റെ കോഴിക്കോട്–കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന KL 08 AZ 6696 ബസാണ് അപകടകരമായ രീതിയിൽ തെറ്റായ ദിശയിലൂടെ ഓടിച്ചത്.
കോഴിക്കോട്ടുനിന്ന് കണ്ണൂരിലേക്കുള്ള യാത്രയിൽ കൊയിലാണ്ടി പൂക്കാട്ടുനിന്ന് ബസ് എതിർദിശയിലേക്കു കയറുകയായിരുന്നു. അഞ്ചു കിലോമീറ്ററിലേറെ ദൂരം തെറ്റായ ദിശയിൽക്കൂടിയാണ് ബസ് കടന്നുപോയത്. റോഡ് നിർമാണം മൂലമുള്ള ഗതാഗതക്കുരുക്ക് മറികടക്കാനായിരുന്നു ഈ സൂത്രപ്പണി.
യാത്രക്കാരിയെ ദേശീയപാതയിലെ മേൽപ്പാലത്തിൽ ഇറക്കിവിട്ടതിനെ തുടർന്ന് ഉടമയ്ക്കെതിരെ മോട്ടോർ വാഹന വകുപ്പ് കേസെടുത്തതിനു തൊട്ടടുത്ത ദിവസമാണ് ഇതേ ഗ്രൂപ്പിന്റെ മറ്റൊരു ബസിന്റെ പരസ്യമായ നിയമലംഘനം.