കണ്ണൂര്‍ ചെറുപുഴ പാടിയോട്ടുചാലില്‍ കഴുത്തില്‍ ചങ്ങല കുരുങ്ങി ദുരിതത്തിലായ തെരുവുനായ്ക്ക് രക്ഷകരായി നാട്ടുകാര്‍. ചങ്ങലമുറുകി മുറിവേറ്റ നായയെ റെസ്ക്യൂ വളണ്ടിയര്‍മാരുടെ സഹായത്തോടെയാണ് രക്ഷപ്പെടുത്തിയത്.
നായയാണെങ്കിലും ഒരു ജീവനല്ലേ,, കഴുത്തില്‍ എങ്ങനെയോ ചങ്ങല കുരുങ്ങിയതാണ്. അഴിയാക്കുരുക്കില്‍പെട്ട നായ ഭാരവും ചുമന്ന് നടക്കാന്‍ തുടങ്ങിയിട്ട് കുറച്ചു ദിവസമായി. പാടിയോട്ടുചാലിലെ മലബാര്‍ ആശുപത്രി ജീവനക്കാരാണ് ഭക്ഷണവും വെള്ളവുമെടുക്കാന്‍ പ്രയാസപ്പെട്ട് നടന്ന നായയെ കണ്ടത്. റെസ്ക്യൂ വളണ്ടിയര്‍ പ്രശാന്താണ് നായയെ ദുരിതച്ചങ്ങലയില്‍ നിന്ന് പുറത്തെടുത്തത്.
സാഹസിക ശ്രമത്തിനൊടുവിലാണ് നായയെ സുരക്ഷിതമായി പിടികൂടാനായത്. ചങ്ങല മുറിച്ചുമാറ്റയ ശേഷം മുറിവുകൾക്ക് മരുന്നുവെച്ചു. ചങ്ങലയുടെ കെട്ടറുത്തപ്പോള്‍ അവന്‍ സന്തോഷവാനായി.. സ്വാതന്ത്ര്യത്തിന്‍റെ ശ്വാസം വീണ്ടും അനുഭവിച്ചു.