പയ്യന്നൂരില്‍ വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് പ്രകടനം നടത്തിയതിന് പിന്നാലെ അഗ്നിക്കിരയാക്കപ്പെട്ട ബൈക്കിന് പകരമായി പുതിയ ഇലക്ട്രിക് സ്കൂട്ടര്‍. കു‍ഞ്ഞികൃഷ്ണന്‍ അനുകൂലിയായ പി. പ്രസന്നനാണ് ജാഗ്രതാ പയ്യന്നൂരിന്‍റെ നേതൃത്വത്തില്‍ പിരിവിട്ട് സ്കൂട്ടര്‍ വാങ്ങി നല്‍കിയത്. പുതിയ ബൈക്ക് വാങ്ങി നല്‍കുമെന്ന് കുഞ്ഞികൃഷ്ണനെ പിന്തുണക്കുന്ന സംഘടനയായ ജാഗ്രതാ പയ്യന്നൂര്‍ വ്യക്തമാക്കിയിരുന്നു. പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ വച്ച് അവര്‍ ആ വാക്ക് പാലിച്ചു. പത്തുരൂപ ചലഞ്ച് പ്രഖ്യാപിച്ച് 40,000 രൂപ വരെ സമാഹരിച്ചും ബാക്കി അല്ലാതെ കണ്ടെത്തിയുമാണ് ഇലക്ട്രിക് സ്കൂട്ടര്‍ വാങ്ങിയതെന്ന് വി. കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. ബൈക്ക് കത്തിച്ചവരെ കണ്ടെത്താന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു

കുഞ്ഞികൃഷ്ണനെ പിന്തുണക്കുന്ന നിരവധി പേരാണ് വാഹനം വാങ്ങാന്‍ പണം നല്‍കിയതെന്നും പ്രതിഷേധിച്ചവരെ അടിച്ചൊതുക്കാമെന്ന് കരുതിയവര്‍ക്കുള്ള മറുപടിയാണ് ഇതെന്നും പി. പ്രസന്നന്‍. ബൈക്ക് കത്തിച്ചതിന് പിന്നില്‍ സിപിഎമ്മുകാരാണെന്നാണ് കുഞ്ഞികൃഷ്ണന്‍ അനുകൂലികളുടെ ആരോപണം. 

ENGLISH SUMMARY:

Following the burning of P. Prasannan's bike for supporting rebel leader V. Kunjikrishnan in Payyannur, the 'Jagratha Payyannur' group has gifted him a new electric scooter. Funded through a public '10-rupee challenge', the move is seen as a strong symbolic protest against political violence. Kunjikrishnan criticized the police for failing to identify the perpetrators, alleged by his supporters to be CPM workers.