കണ്ണൂര്‍ മൊകേരി അക്കാനിശ്ശേരിയില്‍ കളിക്കുന്നതിനിടെ കിണറ്റില്‍ വീണ് വിദ്യാര്‍ഥിക്ക് പരുക്ക്. പതിനഞ്ചുകാരനായ അഫ്ഹാമിന് നട്ടെല്ലിനാണ് പരുക്കേറ്റത്. ഫുട്ബോള്‍ കളിക്കുന്നതിനിടെ പന്തിന് പിന്നാലെ ഓടിയപ്പോള്‍ നിര്‍മാണത്തിലിരിക്കുന്ന കിണറ്റിലേക്ക് വീഴുകയായിരുന്നു.
സുഹൃത്തുക്കള്‍ക്കൊപ്പം ഇന്നലെ വൈകിട്ട് കളിക്കുകയായിരുന്നു അഫ്ഹാം. പന്തിന് പിന്നാലെ ഓടിയപ്പോള്‍ നിര്‍മാണത്തിലിരിക്കുന്ന 35 അടി താഴ്ചയുള്ള കിണര്‍ ശ്രദ്ധയില്‍പെട്ടില്ല. സമീപവാസിയുടെ കിണറ്റിലേക്കാണ് കുട്ടി വീണത്. പിന്നീട് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി. ഉദ്യോഗസ്ഥര്‍ കിണറ്റിലിറങ്ങി കുട്ടിയെ രക്ഷിക്കുകയായിരുന്നു. സ്ട്രക്ചര്‍ നോട്ട് ഉപയോഗിച്ച് സുരക്ഷിതമായാണ് കുട്ടിയെ അഗ്നിരക്ഷാ സേന പുറത്തെത്തിച്ചത്. പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. വിദ്യാര്‍ഥിക്ക് നട്ടെല്ലിന് ക്ഷതമേറ്റിട്ടുണ്ട്.