ഇടതുകോട്ടകള്‍ തകര്‍ത്തും തളര്‍ത്തിയും യുഡിഎഫിന്റെ ചരിത്രവിജയം. അതിന് ചുക്കാന്‍ പിടിച്ചവരില്‍ രണ്ടുപേര്‍ ഇടതുപക്ഷക്കാരും. സിപിഎമ്മിന്റെ പാര്‍ട്ടി സംവിധാനത്തിനുളളില്‍ പതിറ്റാണ്ടുകളോളം വളരെ കൃത്യമായി പ്രവര്‍ത്തിച്ച രണ്ടുമുതിര്‍ന്ന നേതാക്കളാണ് വ്യത്യസ്തവും സ്വതന്ത്രവുമായിട്ടുളള വഴികള്‍ തേടിയത്. സാധാരണക്കാരായ മനുഷ്യര്‍ അസാധാരണമായ നിലപാടുകള്‍ എടുക്കുകയും ചങ്കൂറ്റത്തോടെ അതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്താല്‍ എന്തുസംഭവിക്കും എന്നുളളതിന്റെ മകുട ഉദാഹരങ്ങളായി മാറുകയാണ് തളിപ്പറമ്പിന്റെയും പയ്യന്നൂരിന്റേയും ജനപ്രതിനിധികള്‍. ടി. കെ ഗോവിന്ദവും വി. കുഞ്ഞിക്കൃഷ്ണനും നിലപാട് വ്യക്തമാക്കുന്നു.