thavukunnu-road-nattu

ജീവനുകള്‍ നിരവധി പൊലിഞ്ഞിട്ടും കണ്ണൂര്‍ നടുവില്‍ താവുകുന്നിലെ റോഡില്‍ അപകടസാധ്യത പരിഹരിക്കാന്‍ നടപടിയില്ല. അധികൃതര്‍ തിരിഞ്ഞുനോക്കാത്തതിനാല്‍ ഒടുവില്‍ നാട്ടുകാര്‍ക്ക് സ്വന്തം ചിലവില്‍ മുന്നറിയിപ്പ് ബോര്‍ഡ് വെക്കേണ്ടിവന്നു.

അപകടങ്ങള്‍ പലത് കണ്ടു നാട്ടുകാര്‍. നിരവധി ജീവനുകള്‍ പൊലിഞ്ഞു. പരുക്കേറ്റവരുമേറെ.. താവുകുന്നില്‍ കുത്തനെയുള്ള അഞ്ച് വളവുകളാണ് വില്ലന്‍ന്മാര്‍. ഭാരവാഹനങ്ങള്‍ പലതും ഇറക്കത്തില്‍ നിയന്ത്രണം നഷ്ടമായി താഴ്ചയിലേക്ക് പതിക്കും. കഴിഞ്ഞ മാസവും അരിയുമായെത്തിയ ലോറി ഇങ്ങനെ അപകടത്തില്‍ പെട്ടു.റബര്‍ തോട്ടത്തിലേക്ക് പാഞ്ഞുകയറിയ ലോറി അഞ്ച് ബാരല്‍ റബര്‍പാല്‍ നശിപ്പിച്ചു. ഭാഗ്യത്തിന് അന്ന് ആളപായമുണ്ടായില്ല.

റോഡരികിലെ ക്രാഷ് ബാരിയറുകളും വാഹനങ്ങളിടിച്ച് തകര്‍ന്നിട്ട് നാളേറെയായി. അശാസ്ത്രീയ നിര്‍മാണമാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് കാട്ടി പരാതികള്‍ പലതും കൊടുത്തിട്ടും പ്രയോജനമില്ല. ഇതോടെയാണ് നാട്ടുകാര്‍ തന്നെ പണം മുടക്കി മുന്നറിയിപ്പ് ബോര്‍ഡുകള്‍ വെച്ചത്.

ENGLISH SUMMARY:

Despite numerous fatal accidents, authorities have failed to address the dangerous road conditions at Thavukunnu in Naduvil, Kannur. The stretch features five steep curves that have caused many heavy vehicles to lose control and plunge into nearby plantations. Recently, a lorry crash caused significant property damage, though casualties were avoided. Fed up with the negligence of officials regarding broken crash barriers and unscientific road design, local residents have now spent their own money to install warning boards to alert motorists.