TOPICS COVERED

കണ്ണൂർ കരുവഞ്ചാൽ വായാട്ടുപറമ്പിൽ  ഓയിൽ മില്ലിൽ വൻ തീപിടുത്തം. പുളിയാമാക്കൾ ഫ്രെഡിയുടെ ഗ്രാമിക ഓയിൽ മില്ലിലാണ് പുലർച്ചെ തീപിടിച്ചത്. മില്ലിൽ സൂക്ഷിച്ചിരുന്ന 30 ടൺ കൊപ്ര കത്തി നശിച്ചു

പുലർച്ചെ പള്ളിയിൽ പോയവരാണ് തീ കത്തുന്നത് കണ്ടത്. വൈകാതെ ആളിപ്പടരുകയായിരുന്നു. പാക്കറ്റുകളിൽ ആക്കി വെളിച്ചെണ്ണ സൂക്ഷിച്ചിരുന്നതിനാൽ തീയുടെ വ്യാപ്തി കൂടി . ടൺ കണക്കിന് കൊപ്രയും മില്ലിൽ ഉണ്ടായിരുന്നു.  

കണ്ണൂർ തളിപ്പറമ്പ് പെരിങ്ങോം എന്നിവിടങ്ങളിൽ നിന്ന് മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തി മണിക്കൂറുകൾ സമയമെടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് തീ പിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. കോടികളുടെ നഷ്ടം കണക്കാക്കുന്നുണ്ട്

ENGLISH SUMMARY:

Kannur fire occurred early morning at an oil mill in Karuvanchal, causing significant damage. The fire, suspected to be caused by a short circuit, resulted in the destruction of tons of copra and is estimated to have caused losses amounting to crores.