പയ്യന്നൂരിലെ സിപിഎം വിമതന്‍ വി.കുഞ്ഞിക്കൃഷ്ണന്റെ സഹോദരന്‍ കാറിടിച്ച് മരിച്ചു. പയ്യന്നൂര്‍ സ്വദേശി വി.രാമചന്ദ്രന്‍ (87) രാവിലെ നടക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം. പയ്യന്നൂർ വെള്ളൂരിൽ വീടിനടുത്ത് ദേശീയ പാതയുടെ സർവീസ് റോഡിലാണ് സംഭവം. ജിഎസ്ടി വകുപ്പ് ജീവനക്കാരനായ വ്യക്തിയാണ് കാർ ഓടിച്ചിരുന്നത്. 

 

അപകടം നടന്നയുടന്‍ ഇയാള്‍ രാമചന്ദ്രനെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാര്‍ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനും മുൻ ജില്ലാ ബാങ്ക് ജീവനക്കാരനുമായിരുന്നു രാമചന്ദ്രൻ. മൃതദേഹം പോസ്റ്റ്‌‌മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ENGLISH SUMMARY:

The brother of CPM rebel leader V. Kunjikrishnan died after being hit by a car in Payyannur. The deceased has been identified as V. Ramachandran (87), a native of Payyannur. The accident occurred while he had gone out for his morning walk. The incident took place on the service road of the national highway near his house in Velloor, Payyannur.