കണ്ണൂർ ചൂട്ടാട് അഴിമുഖത്ത് ബോട്ട് അപകടത്തിൽപ്പെട്ട് അസം സ്വദേശിയായ മത്സ്യത്തൊഴിലാളി മരിച്ചു. അശാസ്ത്രീയമായ പുലിമുട്ട് നിർമ്മാണമാണ് തുടർച്ചയായ അപകടത്തിന് കാരണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആരോപണം. അപകടങ്ങൾ കുറയ്ക്കാനുള്ള നടപടി ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ ഫിഷറീസ് ഓഫീസ് ഉപരോധിച്ചു.
രാവിലെ എട്ടുമണിയോടെ അഴിമുഖത്തെ മണൽത്തിട്ടയിൽ തട്ടി നിയന്ത്രണം വിട്ട വള്ളത്തിൽ നിന്ന് - തെറിച്ച് കടലിൽ വീണാണ് ആസാം കാരനായ അലി എന്ന മത്സ്യത്തൊഴിലാളി മരിച്ചത്. ഒരാഴ്ചയ്ക്കിടെ ചൂട്ടാട് വള്ളം അപകടത്തിൽപ്പെട്ട് മൂന്നാമത്തെ മത്സ്യ തൊഴിലാളിയാണ് മരിക്കുന്നത്. അശാസ്ത്രീയമായ പുലിമുട്ട് നിർമ്മാണവും.അഴിമുഖത്ത് രൂപം കൊണ്ട മണൽത്തിട്ട നീക്കം ചെയ്യാത്തതും ആണ് തുടർച്ചയായ അപകടങ്ങൾക്ക് കാരണമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു
മണൽത്തിട്ട് നീക്കാനുള്ള അടിയന്തര നടപടി ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ ഫിഷറീസ് ഓഫീസ് ഉപരോധിച്ചു. തീരുമാനം ഉണ്ടായില്ലെങ്കിൽ റോഡ് ഉപരോധിച്ചുള്ള പ്രതിഷേധത്തിലേക്ക് കടക്കും എന്നാണ് മത്സ്യത്തൊഴിലാളികളുടെ മുന്നറിയിപ്പ്