കണ്ണൂര്‍ പയ്യാവൂരില്‍ സ്കൂള്‍ കെട്ടിടത്തില്‍നിന്ന് ചാടിയ വിദ്യാര്‍ഥിനി മരിച്ചു. സേക്രട്ട് ഹാര്‍ട്ട് സ്കൂള്‍ വിദ്യാര്‍ഥിനി അയോന മോണ്‍സണ്‍ (17) ആണ് മരിച്ചത്. തിങ്കളാഴ്ചയാണ് സ്കൂള്‍ കെട്ടിടത്തില്‍നിന്ന് ചാടിയത് . ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് ബോധമുണ്ടായിരുന്നു. പെണ്‍കുട്ടി സംസാരിക്കാന്‍ തുടങ്ങിയതോടെ പ്രതീക്ഷയിലായിരുന്നു ബന്ധുക്കള്‍. എന്നാല്‍ പിന്നീട് തലച്ചോറില്‍ രക്തസ്രാവമുണ്ടാകുകയായിരുന്നു. ഇന്നലെ രാത്രി മസ്തിഷ്ക മരണം സംഭവിച്ചു. അയോനയുടെ അവയവങ്ങൾ ദാനം ചെയ്യും. വൃക്കയും കരളും കോര്‍ണിയയുമാണ് ദാനം ചെയ്യുക. ഇവ വിവിധ ആശുപത്രികളിലേക്ക് അയക്കുമെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.