Image Credit:instagram/minujasmine(right)

Image Credit:instagram/minujasmine(right)

മലപ്പുറത്ത് എംഡിഎംഎ വില്‍പ്പനയ്ക്കിടെ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറായ മിനു ജാസ്മിനടക്കം നാലുപേര്‍ പിടിയില്‍. മിനുവിന് പുറമെ അനസ്,ഷഹീര്‍,സജാദ് എന്നിവരാണ് പിടിയിലായത്. എല്ലാവരും 25  വയസിന് താഴെ പ്രായമുള്ളവരാണ്. ഇവരില്‍ നിന്നും പത്തരഗ്രാം എംഡിഎംഎ, സിറിഞ്ച്, ലഹരിമരുന്ന് പായ്ക്ക് ചെയ്യുന്നതിനാവശ്യമായ സാമഗ്രികള്‍, പണം എന്നിവ പൊലീസ് കണ്ടെത്തി. വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാന്‍ കൊണ്ടുവന്നതാണിതെന്നാണ് സംശയിക്കുന്നത്. സംഘം സഞ്ചരിച്ച കാറും പിടികൂടി.

ഓപറേഷന്‍ തൂഫാന്‍റെ ഭാഗമായി ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ  പരിശോധനയിലാണ്‍ ഇന്‍ഫ്ലുവന്‍സറും സംഘവും കുടുങ്ങിയത്. പൊലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ച് ദൃശ്യം പകര്‍ത്തുന്നതിനിടെ മിനു 'വിഡിയോ ആണോ' എന്ന് ചോദിച്ച് പോസ് ചെയ്യുന്നതും, ഒപ്പമുണ്ടായിരുന്നവരില്‍ ഒരാള്‍ 'അല്ല വിഡിയോ' എന്ന് പറയുന്നതും കേള്‍ക്കാം. 

അതിനിടെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ലഹരി മരുന്ന് വില്‍പന നടത്തിയ യുവാവ് കൊച്ചിയില്‍ പിടിയില്‍. തോപ്പുംപടി സ്വദേശി സിയാദിനെ കാക്കനാട് വാഴക്കാല മൂലേപ്പാടം റോഡിലെ അപാര്‍ട്മെന്‍റില്‍ നിന്നും 11 ഗ്രാം എംഡിഎംഎയുമായാണ് പൊലീസ് പിടികൂടിയത്. 15,000 രൂപയും കണ്ടെത്തി. ലഹരി മരുന്ന് തൂക്കി നോക്കാന്‍ ഉപയോഗിക്കുന്ന ഡിജിറ്റല്‍ ത്രാസ്, സിറിഞ്ചുകള്‍ എന്നിവയും സിയാദ് താമസിച്ച മുറിയില്‍ നിന്ന് പൊലീസിന് ലഭിച്ചു. മുക്ക് പണ്ടം പണയംവച്ച കേസില്‍ നേരത്തെ സിയാദ് പിടിയിലായിട്ടുണ്ട്.

നാദാപുരത്തും ലോഡ്ജില്‍ മുറിയെടുത്ത് ലഹരി വില്‍പ്പന നടത്തിയ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എംഡിഎംഎ ആവശ്യക്കാര്‍ക്ക് നേരിട്ടെത്തിക്കുന്നതിനായി കല്ലാച്ചിയിലെ ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചിരുന്നവരാണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണു നാദാപുരം പൊലീസ് റെയ്ഡ് നടത്തിയത്. പരിശോധനയില്‍  വളയം സ്വദേശി അതുല്‍ കൃഷ്ണ, കൈവേലി തിനൂര്‍ സ്വദേശി ചിറയില്‍ വിഷ്ണു വിനോദ് എന്നിവര്‍ താമസിച്ച മുറിയില്‍ നിന്നും 4.48 ഗ്രാം എംഡിഎംഎ പിടികൂടി. ആവശ്യക്കാര്‍ക്കു വില്‍ക്കാനായി എത്തിച്ചതായിരുന്നു ഇത്. നാദാപുരത്തും പരിസരങ്ങളിലും ലഹരി വില്‍പന  നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇരുവരും. ആവശ്യക്കാരുടെ സൗകര്യത്തിനായി ആഴ്ചകള്‍ക്കു മുന്‍പാണ് ലഹരിയുമായി ഇരുവരും ലോഡ്ജില്‍ താമസം തുടങ്ങിയത്. ആവശ്യക്കാര്‍ നേരിട്ടെത്തിച്ചു കൊടുക്കുന്നതായിരുന്നു രീതി. സംഘത്തിലെ മറ്റുളളവര്‍ക്കായി പൊലീസ് തിരച്ചില്‍ തുടങ്ങി. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണു സൂചന.

ENGLISH SUMMARY:

Social media influencer Minu Jasmine and three others, identified as Anas, Shaheer and Sajjad, have been arrested in Malappuram, Kerala, in connection with an alleged MDMA sale. Police reportedly seized 10.5 grams of MDMA, a syringe, materials used for packaging narcotics, cash and the car in which the group was travelling. Investigators suspect that the drugs were brought for distribution among students, and the arrests followed a tip-off received as part of Operation Toofan