kerala-central-university-vande-mataram-seminar-controversy
  • പ്രജ്ഞാ പ്രവാഹ് ദേശീയ കൺവീനർ ജെ. നന്ദകുമാറാണ് ഉദ്ഘാടന സമ്മേളനത്തിലെ മുഖ്യ പ്രഭാഷകന്‍. അഖില ഭാരതീയ സാഹിത്യ പരിഷത്ത് സഹസംഘാടകരായതിലും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്

കാസർകോട് കേന്ദ്ര സർവകലാശാലയിലെ വന്ദേമാതരം സെമിനാർ വിവാദത്തിൽ. ഈ മാസം 6, 7 തീയതികളിലെ ദേശീയ സെമിനാറാണ് വിവാദത്തിലായിരിക്കുന്നത്. ആർഎസ്എസ് ആശയബന്ധമുള്ളവരെ ഉൾപ്പെടുത്തിയെന്ന് ആരോപിച്ച് എസ്എഫ്ഐ, എംഎസ്എഫ് അടക്കമുള്ള വിദ്യാർഥി സംഘടനകൾ രംഗത്ത്. 1937ലെ വന്ദേമാതരം സംബന്ധിച്ച ചരിത്രതീരുമാനം പരിഗണിക്കണമെന്ന് എസ്എഫ്ഐ ആരോപിച്ചു. കാവിവൽക്കരണ അജണ്ടയെന്ന് എൻഎസ്‌യുഐയും ആരോപണം ഉയര്‍ത്തി. 

പ്രജ്ഞാ പ്രവാഹ് ദേശീയ കൺവീനർ ജെ. നന്ദകുമാറാണ് ഉദ്ഘാടന സമ്മേളനത്തിലെ മുഖ്യ പ്രഭാഷകന്‍. അഖില ഭാരതീയ സാഹിത്യ പരിഷത്ത് സഹസംഘാടകരായതിലും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് സര്‍വകലാശാലയുടെ നോട്ടിസിലെ അറിയിപ്പ്. കാവിവല്‍ക്കരണ അജണ്ടയാണ് സര്‍വകലാശാല നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്ന് എന്‍എസ്​യുഐ ആരോപിച്ചു. 

ENGLISH SUMMARY:

national seminar on Vande Mataram scheduled for October 6 and 7 at the Central University of Kerala in Kasaragod has triggered controversy, with student organisations including the SFI and MSF alleging attempts to saffronise the institution. The SFI has questioned the seminar's approach to the history of Vande Mataram, the NSUI has also accused the university of pursuing a saffronisation agenda. The participation of J. Nandakumar, national convener of Prajna Pravah, as the keynote speaker at the inaugural session, and the involvement of Akhil Bharatiya Sahitya Parishad as a co-organiser, have drawn criticism