കോഴിക്കോട് ജില്ലയില്‍ സ്വകാര്യ ബസുകള്‍ ജൂലായ് നാലുമുതല്‍ സര്‍വീസ് നിര്‍ത്തിവെക്കും. ഇന്ധനവിലവര്‍ധനവും കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്രയും കാരണം നഷ്ടത്തിലായതോടെയാണ് സമരത്തിലേക്ക് കടക്കുന്നത്. ഒരു ദിവസം നാലായിരം രൂപ പോലും കലക്ഷനില്ലാതെയാണ് ബസുകള്‍ ഓടുന്നതെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ മനോരമ ന്യൂസിനോട്
വയനാട്, മുക്കം, കുറ്റ്യാടി ഭാഗങ്ങളിലേക്ക് ആണ് ഏറ്റവും കൂടുതല്‍ കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി ബസുകളുള്ളത്. ഇതോടെ ഈ റൂട്ടിലെ സ്വകാര്യബസുകളുടെ സര്‍വീസുകളെല്ലാം കാലിയായി. ദിവസവും ഒരു ബസിന് നാലായിരത്തോളം രൂപ നഷ്ടം നേരിട്ടാണ് പല ബസുകളും സര്‍വീസ് നടത്തുന്നത്
ആറായിരത്തിലധികം തൊഴിലാളികളാണ് ബസുകളില്‍ ജോലി ചെയ്യുന്നത്. ദിനംപ്രതി ഇവര്‍ക്ക് കൂലി കൊടുക്കാന്‍ കടം വാങ്ങേണ്ട ഗതിക്കേടിലാണെന്ന് ഉടമകള്‍. ഇന്ധനവിലവര്‍ധനവും കൂടിയായതോടെ നഷ്ടം ഇരട്ടിയായി. ഇതോടെയാണ് സര്‍വീസ് നിര്‍ത്തിവെക്കാന്‍ ഉടമകള്‍ തീരുമാനിച്ചത്. 1500 ഓളം സ്വകാര്യബസുകളാണ് ജില്ലയിലുള്ളത്. സ്വകാര്യബസുകളുടെ അവസ്ഥ മുഖ്യമന്ത്രിയുടെയും ഗതാഗത മന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പരിഹാരമായില്ലെന്നും അടിയന്തര ഇടപെടല്‍ വേണമെന്നും ഉടമകള്‍ ആവശ്യപ്പെട്ടു