diesel

TOPICS COVERED

കോഴിക്കോട് കൊയിലാണ്ടിയിലെ ഡീസല്‍ കടത്തിന് പിന്നില്‍ ക്വട്ടേഷന്‍ സംഘമെന്ന് കണ്ടെത്തല്‍. ജിഎസ്ടി സംഘത്തെ ആക്രമിച്ച് കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോട് കൂടിയാണെന്നാണ് പൊലീസ് നിഗമനം. സംഘാംഗങ്ങളില്‍ ചിലര്‍ പൊലീസ് നിരീക്ഷണത്തിലാണ്. 

മാഹിയില്‍ നിന്ന് നികുതി വെട്ടിച്ച് മറ്റു ജില്ലകളിലേയ്ക്ക് ഡീസല്‍ കടത്തുന്ന സംഘമാണ് കഴിഞ്ഞ ദിവസം ജിഎസ്ടിയുടെ മുന്നില്‍പ്പെട്ടത്. തടയാന്‍ ശ്രമിച്ച ജിഎസ്ടി ഉദ്യോഗസ്ഥരെ ഇടിച്ചുവീഴ്ത്താന്‍ നോക്കിയ ശേഷം ഓടിച്ചുപോയ ലോറി പിന്നീട് അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പിടികൂടാന്‍ ആയത്. ഡീസല്‍ കടത്തിന് പിന്നില്‍ ക്വട്ടേഷന്‍ സംഘമാണെന്നാണ് കണ്ടെത്തല്‍. വാഹനം തടഞ്ഞതിന്‍റെ വൈരാഗ്യത്തില്‍ ജിഎസ്ടി ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുകയായിരുന്നു ലോറിയുടെ ലക്ഷ്യം. 

6000 ലിറ്റര്‍ ഡീസലാണ് നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ചത്. ഇവ വടകര, കൊയിലാണ്ടി മേഖലകളിലെ ക്വാറി, ബോട്ടുജെട്ടി എന്നിവിടങ്ങളില്‍ രഹസ്യമായി എത്തിച്ച് വില്‍പ്പന നടത്തുകയാണ് സംഘത്തിന്‍റെ രീതി. 

വായ്പ മുടങ്ങിയതിനെ തുടര്‍ന്ന് സറണ്ടര്‍ ചെയ്ത വാഹനം ലേലത്തില്‍ കൈമാറ്റം ചെയ്തിട്ടുണ്ടെങ്കില്‍ പോലും അത് ഉടമ അറിഞ്ഞിരിക്കണം. എന്നാല്‍, ഇവിടെ ഉടമ ഇക്കാര്യത്തില്‍ കൈമലര്‍ത്തുകയാണ്. അതിനാല്‍ നിലവിലെ ഉടമയെ ചോദ്യം ചെയ്യാനാണ് തീരുമാനം. കേരളത്തെ അപേക്ഷിച്ച് മാഹി ഡീസലിന് ലിറ്ററിന് 13 രൂപ കുറവാണ്. 6000 ലിറ്റര്‍ ഡീസല്‍ കേരളത്തില്‍ വിറ്റാല്‍ 78,000 രൂപ ലാഭം കിട്ടും. മറ്റു ചിലവുകള്‍ കുറച്ചാല്‍ പോലും കുറഞ്ഞത് 60,000 രൂപയെങ്കിലും ലാഭമുണ്ടാകും. അത് തന്നെയാണ് ഡീസല്‍ കടത്ത് കുത്തനെ കൂടാന്‍ കാരണം. 

ENGLISH SUMMARY:

Diesel smuggling in Koyilandi is reportedly orchestrated by a quotation gang with the intention of potentially killing GST officials. This organized crime ring smuggles diesel from Mahe, evading taxes and selling it to quarries and boat jetties in the Vadakara and Koyilandi regions.