കാസർകോട് ഗവ. നേഴ്സിങ് കോളജ് വിദ്യാർഥികളുടെ രാപ്പകൽ സമരം തുടരുന്നു.ഹോസ്റ്റൽ സൗകര്യം ഒരുക്കാത്തതിൽ പ്രതിഷേധിച്ച് ആണ് അനിശ്ചിതകാല സമരം. വിദ്യാർഥികൾക്ക് പിന്തുണയുമായി എസ് എഫ് ഐ പ്രവർത്തകർക്ക് മെഡിക്കൽ കോളജിലേക്ക് മാർച്ച് നടത്തി.
ഹോസ്റ്റൽ സൗകര്യം ഒരുക്കണമെന്ന ആവശ്യവുമായി തുടങ്ങിയ രാപ്പകൽ സമരം 48 മണിക്കൂർ പിന്നിട്ടിട്ടും അധികൃതർ ചർച്ചക്ക് പോലും വിളിച്ചിട്ടില്ല. മൂന്നുവർഷം മുൻപ് ആരംഭിച്ച നഴ്സിംഗ് കോളജിൽ അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നായ ഹോസ്റ്റൽ സൗകര്യം ഇതുവരെ ഒരിക്കിയിട്ടില്ല. സ്വന്തം കയ്യിൽ നിന്നും പണം മുടക്കി പുറത്ത് താമസിക്കേണ്ട ഗതികേടിലാണ് വിദ്യാർഥികൾ.പ്ലസ്ടുവിന് ഉന്നത വിജയം നേടി മെറിറ്റിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥിളോടാണ് സർക്കാർ അവഗണന.
എംബിബിഎസ് വിദ്യാർത്ഥികൾ നിലവിൽ താമസിക്കുന്ന കെട്ടിടത്തിൽ നഴ്സിംഗ് വിദ്യാർഥികൾക്കും സൗകര്യമുക്കാമെന്നാണ് അധികൃതരുടെ മറുപടി. എന്നാൽ 60 പേർക്ക് താമസിക്കാൻ സൗകര്യമുള്ള ഇടത്ത് 179 വിദ്യാർഥികൾ എങ്ങനെ താമസിക്കും എന്നതാണ് സമരക്കാരുടെ ചോദ്യം.എംബിബിഎസ് വിദ്യാർത്ഥികൾക്കായി അടുത്തയാഴ്ച പുതിയ ഹോസ്റ്റൽ തുറന്നു നൽകും. 500 പേർക്ക് താമസിക്കാൻ സൗകര്യമുള്ള ഇവിടെ തങ്ങൾക്കും താമസിക്കാൻ സൗകര്യം ഒരുക്കണമെന്നതാണ് സമരക്കാരുടെ ആവശ്യം.