പ്രചോദനത്തിന്റെ വെളിച്ചമായി ‘ജ്വലിക്കുന്നു ജ്യോതി’  പുതിയ പുസ്തകവുമായി ജയശ്രീ വൈദ്യനാഥൻ. ജയശ്രീ വൈദ്യനാഥന്റെ ആത്മകഥാപരമായ നോൺ-ഫിക്ഷൻ കൃതി ‘ജ്വലിക്കുന്നു ജ്യോതി’ പേപ്പർബാക്ക് പതിപ്പ് 2026 ഫെബ്രുവരി 18ന് ഔദ്യോഗികമായി പുറത്തിറങ്ങുന്നു. പുസ്തകത്തിന്റെ ഇ-ബുക്ക് പതിപ്പ് 2025 ഡിസംബർ 17ന് പുറത്തിറങ്ങിയിരുന്നു. ജയശ്രീ വൈദ്യനാഥൻ രചിച്ച ഈ കൃതി, ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ടവർക്കും ആത്മവിശ്വാസം തിരികെ കണ്ടെത്താൻ ആഗ്രഹിക്കുന്നവർക്കും ഒരു ദീപസ്തംഭമായി മാറുകയാണ്.

ഇരുട്ടിന്റെ നടുവിലും ഒരു ജ്യോതി കത്തിക്കാം എന്ന വിശ്വാസമാണ് ഈ പുസ്തകത്തിലൂടെ ഞാൻ പങ്കുവെക്കാൻ ശ്രമിക്കുന്നതെന്ന് ജയശ്രീ വൈദ്യനാഥൻ പറയുന്നു. 20 വർഷത്തോളം മാനസിക പീഡനവും വിഷാദവും അനുഭവിച്ച ശേഷം, വെറും 30 ദിവസത്തിനുള്ളിൽ മനസികാരോഗ്യം വീണ്ടെടുത്ത ജയശ്രീ വൈദ്യനാഥൻ എന്ന അതിജീവിതയുടെ യഥാർത്ഥ ജീവിതകഥയാണ് ഈ പുസ്തകത്തിന്റെ ആധാരം. ഇന്ത്യ ഓതേഴ്സ് അക്കാദമി, മുംബൈയുടെ മാർഗനിർദേശത്തിൽ ലഭിച്ച ഈ റെക്കോർഡ് നേട്ടം മലയാള സാഹിത്യത്തിന് അഭിമാനകരമായ ഒരു മുഹൂർത്തമായി മാറിയിരിക്കുകയാണ്. 

ENGLISH SUMMARY:

Jwalikkunnu Jyothi, Jayashree Vaidyanathan's new book, serves as a beacon of inspiration for those seeking hope and confidence. This autobiographical non-fiction work details her remarkable journey of recovery from mental health struggles, offering a powerful message of resilience.