കോഴിക്കോട് നഗരത്തെ മാലിന്യമുക്തമാക്കാനുള്ള ഞെളിയന്‍പറമ്പിലെ ജൈവമാലിന്യ സംസ്കരണ പ്ലാന്‍റ് യാഥാര്‍ഥ്യമാകുന്നു. പദ്ധതിയുടെ നിര്‍മാണ ചുമതല വഹിക്കുന്ന ഭാരത് പെട്രോളിയം, കോര്‍പ്പറേഷനുമായി ധാരണാപത്രം ഒപ്പുവച്ചു. വിവാദങ്ങള്‍ക്കൊടുവില്‍ അനിശ്ചിതത്തിലായ പദ്ധതിക്കാണ് ഇതോടെ ജീവന്‍ വയ്ക്കുന്നത്.
ഞെളിയന്‍പറമ്പിലെ എട്ടേക്കര്‍ സ്ഥലത്താണ് ജൈവ മാലിന്യം സംസ്കരിച്ച് പാചകവാതകമാക്കി മാറ്റുന്ന പ്ലാന്‍റ് നിര്‍മിക്കുന്നത്. നഗരം നേരിടുന്ന വലിയ മാലിന്യ പ്രശ്നത്തിനാണ് ഇതോടെ പരിഹരാമാകുന്നത്. 99 കോടിയാണ് നിര്‍മാണ ചെലവ്. നേരത്തെ സോണ്ട കമ്പനിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ തലത്തില്‍ പ്ലാന്‍റ് സ്ഥാപിക്കാനായിരുന്നു പദ്ധതി. എന്നാല്‍ മാലിന്യം നീക്കമുള്‍പ്പെടെ നീണ്ടുപോയതോടെ സോണ്ടയുമായുള്ള കരാര്‍ റദ്ദാക്കി. പിന്നെ അനിശിച്തതത്തിലായ പദ്ധതിക്കാണ് വീണ്ടും ജിവന്‍ വച്ചിരിക്കുന്നത്.
ജനോപകരപ്രദമായ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ എതിര്‍ക്കുകയെന്ന പൊതുമനോഭാവത്തില്‍ മാറ്റം ഉണ്ടാകണമെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. പ്ലാന്‍റ് സ്ഥാപിക്കുന്നതിനാവശ്യമായ സ്ഥലം 25 വര്‍ഷത്തേക്കാണ് ബി.പി.സി.എല്ലിന് നല്‍കിയിട്ടുള്ളത്. രണ്ട് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കണം. ദിവസേന 150 മുതല്‍ 180 ടണ്‍ വരെ ജൈവമാലിന്യം സംസ്കാരിക്കനുള്ള ശേഷിയിലാണ് പ്ലാന്‍റ് നിര്‍മിക്കുക. 56 ടണ്‍ ബയോഗ്യാസും 25 ടണ്‍ ജൈവവളവും ഉല്‍പ്പാദിപ്പിക്കാനാകും.