ഒരുമിച്ച് ജീവിക്കാനായില്ലെങ്കില്‍ ഒരുമിച്ച് മരിക്കാമെന്ന് വിശ്വസിച്ചെത്തിയ യുവതിയ്ക്കു നേരിടേണ്ടി വന്നത് ദാരുണാന്ത്യം. കോഴിക്കോട് തടമ്പാട്ടുത്താഴം സ്വദേശികളായ വൈശാഖനും 26 കാരിയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ഇന്‍ഡസ്ട്രിയല്‍ വര്‍ക്ക് ഷോപ്പ് ഉടമയായ വൈശാഖന്‍ വളരെ വിദഗ്ദമായി ആസൂത്രണം ചെയ്ത കൊലപാതകമാണ് അമിതആത്മവിശ്വാസത്തില്‍ പൊളിഞ്ഞത്.
Also Read: ഒന്നിച്ചു മരിക്കാന്‍ വിളിച്ചുവരുത്തി, കഴുത്തില്‍ കുരുക്കിട്ടു, യുവതിയുടെ സ്റ്റൂള്‍ തട്ടിമാറ്റി
ബ്യൂട്ടീഷനായ യുവതിയെ ചെറിയ പ്രായം മുതല്‍ പ്രതി വൈശാഖന് പരിചയമുണ്ട്. ഈ പരിചയമാണ് പ്രണയത്തില്‍ എത്തിയതും പിന്നീട് കൊലപാതകത്തിലേക്ക് നയിച്ചതും. വൈശാഖനോട് യുവതി നിരന്തരം വിവാഹാഭ്യാര്‍ഥന നടത്തി. എന്നാല്‍ വിവാഹിതനായ വൈശാഖന്‍ ഇത് നിരസിച്ചു. ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ തയ്യാറാവാതെയിരുന്ന യുവതി ഭാര്യയോട് വിവരങ്ങള്‍ പറയുമെന്ന് പ്രതിയെ ഭീഷണിപ്പെടുത്തി. ഇതിനിടെ വൈശാഖന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടോയെന്നും യുവതി സംശയിച്ചു. ഇത് സംബന്ധിച്ച് ഒരുമാസത്തോളമായി പ്രതിയും യുവതിയും തമ്മില്‍ വഴക്കുമുണ്ടായിരുന്നു.
തുടര്‍ന്നാണ് പ്രതി യുവതിയെ ജീവിതത്തില്‍ നിന്ന് ഒളിവാക്കാന്‍ പദ്ധതിയിട്ടത്. ഇതിനായി ഈ മാസം 24ന് യുവതിയെ മോരിക്കരയിലെ തന്‍റെ വര്‍ക്ക് ഷോപ്പിലേക്ക് വിളിച്ചുവരുത്തി. ഒരുമിച്ച് ജീവിക്കാന്‍ പറ്റില്ലെന്നും അതുകൊണ്ട് ഒരുമിച്ച് മരിക്കാമെന്നും പ്രതി യുവതിയോട് പറഞ്ഞു. ആത്മഹത്യ ചെയ്യാന്‍ എന്ന വ്യാജേന രണ്ട് കയറുകളിലായി കുരുക്കിട്ടു. ആത്മഹത്യക്ക് മുമ്പ് ഉറക്കഗുളിക കലര്‍ത്തിയ ഭക്ഷണം യുവതിക്ക് നല്‍കി. തുടര്‍ന്ന് പാതി അബോധാവസ്ഥയിലായ യുവതിയുടെ കഴുത്തില്‍ കുരുക്കിടുകയും തന്ത്രപൂര്‍വ്വം സ്റ്റൂള്‍ തട്ടിമാറ്റുകയും ചെയ്തു. യുവതി മരിച്ചെന്ന് ഉറപ്പുവരുത്തിയ വൈശാഖന്‍ മൃതദേഹം കയറില്‍ തൂങ്ങി കിടക്കുമ്പോഴും ലൈംഗീകമായി ഉപദ്രവിച്ചു.
കയറില്‍ നിന്ന് നിലത്ത് കിടത്തിയതിനുശേഷവും മൃതദേഹത്തെ പീഡിപ്പിച്ചുവെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് ഭാര്യയെ വിളിച്ചുവരുത്തി യുവതിയെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചു. ആശുപത്രി അധികൃതരാണ് എലത്തൂര്‍ പൊലീസിനെ വിവരം അറിയിച്ചത്. ആദ്യം മുതലേ സംഭവത്തില്‍ ദൂരുഹത സംശയിച്ച പൊലീസ് വര്‍ക്ക് ഷോപ്പ് പൂട്ടി സീല്‍ ചെയ്തതോടെയാണ് ക്രൂര കൊലപാതകം പുറത്തുവന്നത്. കൊലപാതകം നടന്ന സ്ഥലത്ത് സിസിടിവിയുണ്ടായിരുന്നു. ഈ ദൃശ്യങ്ങളാണ് നിര്‍ണായകമായത്. ആശുപത്രിയില്‍ നിന്ന് വന്നതിനുശേഷം സിസിടിവിയുടെ ഹാര്‍ഡ് ഡിസ്ക് നശിപ്പിക്കാനായിരുന്നു വൈശാഖന്‍റെ പ്ലാന്‍.
എന്നാല്‍ അതിനുമുമ്പ് വര്‍ക്ക് ഷോപ്പ് പൊലീസ് സീല്‍ ചെയ്തതാണ് വഴിത്തിരിവായത്. വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചതാണ് യുവതിയെ കൊല്ലാന്‍ കാരണമെന്നാണ് വൈശാഖന്‍റെ മൊഴി. യുവതിയുടെ നഗ്നദൃശ്യങ്ങള്‍ അടക്കം പ്രതിയുടെ കൈവശമുണ്ടായിരുന്നു. വൈശാഖനില്‍ നിന്ന് ഭീഷണിയുണ്ടെന്നും ജീവന്‍ അപായപ്പെടുത്തമോയെന്ന് പേടിയുണ്ടെന്ന യുവതിയുടെ ഡയറികുറിപ്പുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. 16 വയസുമുതല്‍ ഈ യുവതിയെ ലൈംഗീകമായി പീഡിപ്പിക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. അതുകൊണ്ടുതന്നെ പോക്സോ വകുപ്പ് കൂടി ചുമത്താനാണ് പൊലീസിന്‍റെ നീക്കം.