കോഴിക്കോട് വടകരയില്‍ മഞ്ഞപ്പിത്തം പടര്‍ന്നു പിടിക്കാന്‍ കാരണക്കാരായ സിഎം സ്വകാര്യ ആശുപത്രി ഭാഗികമായി അടച്ചുപൂട്ടി നഗരസഭ. മലിനജലം കൈകാര്യം ചെയ്തതില്‍ ഗുരുതര വീഴ്ച്ച വരുത്തിയ ആശുപത്രിയില്‍ നിന്ന് വന്‍ തുക പിഴ ഈടാക്കാനാണ് നീക്കം.
സിഎം ആശുപത്രിയുടെ മലിനജലം സമീപത്തെ വീടുകളിലെ കിണറ്‍ വെള്ളത്തിലെത്തിയാണ് വ്യാപക മഞ്ഞപ്പിത്ത ബാധ ഉണ്ടായത്. പരിശോധനയില്‍ കൂടിയ തോതില്‍ കോളിഫോം ബാക്ടീരിയുടെ അളവ് കണ്ടെത്തിയിരുന്നു. തൊട്ടുപിന്നാലെ നഗരസഭ ആശുപത്രിക്ക് നോട്ടീസ് നല്‍കിയെങ്കിലും മറുപടി തൃപ്തികരമായിരുന്നില്ല. തുടര്‍ന്നാണ് ആശുപത്രി ഭാഗികമായി അടച്ചുപൂട്ടിയത്. അത്യാഹിത വിഭാഗം ഒഴികെ ഒന്നും പ്രവര്‍ത്തിക്കുന്നില്ല. കിടത്തി ചികില്‍സ തേടുന്ന രോഗികളെ അടുത്തുള്ള മറ്റ് ആശുപ്ത്രിയിലേയ്ക്ക് മാറ്റി. ആശുപത്രിക്കെതിരെ നേരത്തെയും സമാനപരാതികള്‍ ഉയര്‍ന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു. വടകര നഗരസഭയിലെ രണ്ടാം വാര്‍ഡിലാണ് വ്യാപക മഞ്ഞപ്പിത്ത ബാധ ഉണ്ടായത്.