gas-kozhikode

TOPICS COVERED

പാചക വാതക സിലിണ്ടര്‍ കിട്ടിയാലും ഇല്ലെങ്കിലും കോഴിക്കോട് തളിയിലെ ശ്രീ ഹോട്ടല്‍ അടയ്ക്കില്ല. കാരണം എട്ട് പതിറ്റാണ്ടായി വിറക് അടുപ്പിലാണ് ഇവിടെ പാചകം. ആ സ്വാദ് അന്വേഷിച്ചെത്തുന്നവരും ഏറെയാണ്. 

വലിയ ചെമ്പില്‍ ചോറ് വേവുന്നു.. അത് വെന്ത് വരുമ്പോഴേക്ക് മറ്റ് അടുപ്പുകളില്‍ കറികള്‍ റെഡിയാവും. എല്ലാ വിഭവത്തിലും മഞ്ജുള ചേച്ചിയുടെ കൈയ്യെത്തുന്നുണ്ട്.. കനലില്‍ തിളച്ച എണ്ണയില്‍ പപ്പടവും മീന്‍ വറുത്തതുമെല്ലാം പാകമാവുമ്പോള്‍ ചുറ്റും പുക നിറയും.. അതൊന്നും കാര്യമാക്കാതെ വീണ്ടും അടുപ്പില്‍ വിറക് കൊള്ളികള്‍ നിറച്ച് ജോലി വേഗത്തിലാക്കി മഞ്ജുള ചേച്ചി.  പതിനൊന്നരയാവുമ്പോഴേക്ക് ഊണ് തയ്യാര്‍.

വിറക് അടുപ്പായതിനാല്‍  പാകമാകാന്‍ കുറച്ച് കൂടുതല്‍ സമയംഎടുക്കുമെങ്കിലും ഭക്ഷണത്തിന്റ സ്വാദൊന്ന് വെറെ തന്നെയാണ്.13 വര്‍ഷം മുന്‍പാണ്  ഫറോക്ക് സ്വദേശിയായ ഗോപീകൃഷ്ണന്‍ ഹോട്ടല്‍ വാങ്ങുന്നത്. അപ്പോഴും വര്‍ഷങ്ങളായുള്ള വിറകടുപ്പ്  തുടര്‍ന്നു. 50 രൂപയാണ് ഊണിന്റ വില. മെനുവിലോ വിലയിലോ ഒരു മാറ്റവും ഉണ്ടാകില്ല

ENGLISH SUMMARY:

Sri Hotel in Kozhikode's Thali continues to operate using traditional wood-fired stoves, a practice maintained for over eight decades. This dedication to authentic cooking methods ensures a unique and sought-after taste for their dishes, attracting patrons who appreciate the classic flavors.