മലയോര ഹൈവേയുടെ കോഴിക്കോട് ജില്ലയിലെ ആദ്യ റീച്ച്  ശനിയാഴ്ച  മുഖ്യമന്ത്രി നാട്ടുകാര്‍ക്കായി തുറന്നുകൊടുക്കും. കോടഞ്ചേരി മുതല്‍ കക്കാടംപൊയില്‍  വരെ  27 കിലോമീറ്ററാണ് തുറക്കുന്നത്. 

കക്കടാംപൊയിലാണ് കോഴിക്കോട് ജില്ലയിലെ മലയോര ഹൈവേ പദ്ധതിയുടെ സ്റ്റാര്‍ട്ടിങ് പോയിന്‍റ്. മലയോര ഹൈവേ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ കോഴിക്കോട് ഉള്‍പ്പെട്ടിരുന്നില്ല. പിന്നീട് വാളാര്‍ മുതല്‍ കക്കാടംപൊയില്‍ വരെയുള്ള ഭാഗം ലൂപ് റോഡായി അംഗീകരിക്കുകയും 2020ല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു

221 കോടി രൂപ ചെലവഴിച്ചാണ് 34.3 കിലോമീറ്റര്‍ ദൂരമുള്ള റീച്ച് നിര്‍മിച്ചത്. കൂമ്പാറയിലെയും കൂടരഞ്ഞി വീട്ടിപ്പാറയിലെയും രണ്ട് പാലങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടും. മലപ്പുറം ജില്ലയിലെ നിലമ്പൂരുമായി ബന്ധിപ്പിക്കുന്നതാണ് കോടഞ്ചേരി– കക്കാടംപൊയില്‍ റീച്ച്. 2020 ല്‍ അന്നത്തെ മന്ത്രി ജി. സുധാകരനാണ് റീച്ചിന്‍റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. 

ചിലയിടങ്ങളില്‍ ഭൂമി വിട്ടുനല്‍കുന്നതുമായ ബന്ധപ്പെട്ട പ്രശ്നങ്ങളും മറ്റുമാണ് പദ്ധതി വൈകിപ്പിക്കാന്‍ കാരണം. തിരുവമ്പാടി മണ്ഡലത്തിലൂടെ മലയോരഹൈവേയുടെ മൂന്ന് റീച്ചുകള്‍ പോകുന്നുണ്ട്. അതില്‍ ഏറ്റവും നീളം കൂടിയ റീച്ചാണ് തുറക്കുന്നത്.

ENGLISH SUMMARY:

Kerala Chief Minister will inaugurate the first reach of the Malayora Highway in Kozhikode district on Saturday. The 27-km stretch from Kodanchery to Kakkadampoyil is now open to the public. Initially excluded from the project, Kozhikode later secured a loop road from Valar to Kakkadampoyil, with work starting in 2020. The 34.3 km reach was built at a cost of ₹221 crore, including two major bridges. This highway connects to Nilambur in Malappuram, and land acquisition issues had delayed the project. Three reaches pass through Thiruvambady, with this being the longest.