greenprotest12

TAGS

കോഴിക്കോട്–പാലക്കാട് ഗ്രീന്‍ഫീല്‍ഡ് ഹൈവേക്ക് മലപ്പുറം ജില്ലയില്‍ ഏറ്റെടുക്കുന്ന ഭൂമിക്ക് കൂടുതല്‍ വില ആവശ്യപ്പെട്ട് ഗ്രീന്‍ഫീല്‍ഡ് ഡെപ്യൂട്ടി കലക്ടറുടെ ഓഫീസില്‍ പ്രതിഷേധം. നഷ്ടപരിഹാരത്തുക വര്‍ധിക്കണമെന്നാവശ്യപ്പെട്ടാണ് ഭൂവുടമകള്‍ രംഗത്തെത്തിയത്. 

സര്‍ക്കാര്‍ നിശ്ചയിച്ച നഷ്ടപരിഹാരം പര്യാപ്തമല്ലെന്നാണ് ഭൂവുടമകളുടെ പരാതി. മലപ്പുറം ജില്ലയില്‍ പൊതുമരാമത്ത് റോഡിനോട് ചേര്‍ന്ന ഭൂമിക്ക് കണക്കാക്കിയ വിലയുടെ ഇരട്ടിയിലേറെ വില കോഴിക്കോട് ജില്ലയില്‍ അതേ മൂല്യമുളള ഭൂമിക്ക് നിശ്ചയിച്ചിട്ടുണ്ടെന്ന് ഉടമകള്‍ പറയുന്നത്.  ഈ ആവശ്യം ഉന്നയിച്ചാണ് ഡെപ്യൂട്ടി കലക്ടറുടെയടുത്ത് പരാതിയുമായി ഭൂവുടമകള്‍ എത്തിയത്. ഭൂമിക്ക് മാര്‍ക്കറ്റ് വിലയ്ക്കനുസരിച്ചുള്ള നഷ്ടപരിഹാരമാണ് ഉടമകള്‍ ആവശ്യപ്പെടുന്നത്.

ഭാരത് മാല പദ്ധതിയുടെ ഭാഗമായി 121 കിലോമീറ്റര്‍ ദൈര്‍ഘ്യമുളള ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ 52. 9 കിലോമീറ്റര്‍ മലപ്പുറം ജില്ലയിലൂടെയാണ് കടന്നു പോവുന്നത്. മൂന്നു ജില്ലകളിലായി 547 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. മലപ്പുറം ജില്ലയില്‍ 304.6 ഹെക്ടര്‍ ഭൂമിയാണ് ആവശ്യമുളളത്. 

യഥാര്‍ഥ മാര്‍ക്കറ്റ് വില നല്‍കാതെ ഭൂമി വിട്ടു നല്‍കില്ലെന്ന ഉറച്ച നിലപാടിലാണ് ഭൂടമകള്‍. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരം ആരംഭിക്കാനാണ് തീരുമാനം.