ചാവക്കാട് ചേറ്റുവ ദേശീയപാതയിൽ ഒരു മഴപെയ്താൽ വീടുകളിലേക്ക് ഒഴുകിയെത്തുന്നത് വെള്ളവും ചെളിയും. ദേശീയപാതയിൽ കാനയടച്ച് ഇന്‍റര്‍ലോക്ക് ഇട്ടതാണ് കാരണം . നാട്ടുകാർ പലതവണ പരാതി കൊടുത്തിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കാതെ അധികൃതർ.
പുതിയ ഹൈവേയുടെ പണി തുടങ്ങിയ അന്നുമുതൽ ചാവക്കാട് ചേറ്റുവ ദേശീയപാതയിലൂടെയാണ് മണ്ണും കല്ലും എടുക്കാൻ ടോറസ് വണ്ടികൾ സഞ്ചരിച്ചിരുന്നത്. അതോടെ റോഡ് തകർന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഇൻറർലോക്ക് ഇട്ടു. അതിന്‍റെ നിർമ്മാണവും അശാസ്ത്രീയമായിട്ട്. ഇന്‍റപ്‍ലോക്കിന്‍റെ വശങ്ങൾ ബലപ്പെടുത്താൻ കാനയുടെ മുകളിൽ കോൺക്രീറ്റ് ചെയ്തു. അതോടെ വെള്ളവും ചെളിയും നേരെ വീടുകളിലേക്കാണ് ഒഴുകി ചെല്ലുന്നത്. ചെളി കാരണം സാധനം വാങ്ങിക്കാനോ വീട്ടിൽ നിന്ന് പുറത്തിറങ്ങാനോ ആകാത്ത അവസ്ഥ. പരാതി കൊടുത്ത് മടുത്തു. അവസാനം ഒരു പോംവഴിയും ഇല്ലാത്തതിനാൽ പലരും താമസം വരെ മാറി.