ഗ്രാമ ന്യായാലയ'ങ്ങളിൽ ന്യായാധിപനില്ല; കോടതിയില്‍ കേസുകള്‍ കെട്ടികിടക്കുന്നു

local court
SHARE

കോഴിക്കോട്, പ്രാദേശികതലത്തില്‍ വേഗത്തില്‍ കേസുകള്‍ തീര്‍പ്പാക്കാന്‍ സ്ഥാപിച്ച കോടതിയില്‍ കേസുകള്‍ കെട്ടികിടക്കുന്നു.  താമരശേരി 'ഗ്രാമ ന്യായാലയ'ത്തിലാണ് ന്യായാധിപനില്ലാത്തതിനാല്‍  ആയിരത്തി അറുന്നൂറില്‍പരം കേസുകള്‍ തീര്‍പ്പാവാതെ നീളുന്നത്.

'പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് വീട്ടുപടിക്കല്‍ നീതി' എന്ന ലക്ഷ്യത്തോടെയാണ് 'ഗ്രാമ ന്യായാലയ'ങ്ങള്‍ സ്ഥാപിക്കപ്പെട്ടത്.  കോഴിക്കോട് ജില്ലയിലെ ആദ്യ ഗ്രാമ ന്യായാലയം 2016 ജൂലായ് 23ന് താമരശേരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിലെ 9 ഗ്രാമപഞ്ചായത്തുകളാണ് പരിധിയില്‍. അന്ന് നിയമിതനായ മുന്‍സിഫ് മജിസ്ട്രേറ്റ് പദവിയിലുള്ള ന്യായാധികാരി 2019ല്‍ സ്ഥലംമാറിപ്പോയി. ശേഷം സ്ഥിരം നിയമനം നടന്നില്ല.  താമരശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് ചുമതല നല്‍കി മാസത്തില്‍ ഒന്നോരണ്ടോ ദിവസം പ്രവര്‍ത്തിച്ചിരുന്നു, പിന്നീട് അതും നിലച്ചു. 

രണ്ടുവര്‍ഷം വരെ തടവുശിക്ഷ വിധിക്കാവുന്ന കുറ്റകൃത്യങ്ങള്‍, 20,000 രൂപവരെ മൂല്യമുള്ള വസ്തുക്കളുടെ മോഷണം, ഭീഷണിപ്പെടുത്തല്‍, ഗാര്‍ഹിക പീഡനം, തൊഴില്‍സംബന്ധമായ കുറ്റങ്ങള്‍ തുടങ്ങിയവയാണ് ഗ്രാമ ന്യായാലയങ്ങള്‍ പരിഗണിക്കുന്ന കേസുകള്‍.  50,000 രൂപവരെയുള്ള സിവില്‍ കേസുകളും പരിഗണിക്കും. ഈ വിഭാഗങ്ങളിലായി മറ്റുകോടതികളില്‍നിന്ന് മാറ്റിയയും നേരിട്ടുലഭിച്ച ഹര്‍ജികളുമടക്കം 1,600ല്‍പരം കേസുകളാണ് ഗ്രാമ ന്യായാലയത്തില്‍ കെട്ടികിടക്കുന്നത്. വൈകാതെ ബദല്‍ക്രമീകരണമൊരുക്കാമെന്നാണ് വിഷയത്തില്‍ ഹൈക്കോടതിയില്‍ നിന്ന് ബാര്‍ അസോസിയേഷന് ലഭിച്ച മറുപടി. താമരശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിക്ക് വീണ്ടും ചുമതല നല്‍കാനാണ് നീക്കം.  

Cases are pending in Kozhikode, a court set up for expeditious disposal of cases at the regional level

MORE IN NORTH
SHOW MORE