94 വര്‍ഷമായി വാടക കെട്ടിടത്തില്‍ ഒരു സര്‍ക്കാര്‍ സ്കൂള്‍; കൈമലര്‍ത്തി സര്‍ക്കാര്‍

Mamburam-school
SHARE

200 വിദ്യാർഥികൾ പഠിക്കുന്ന സർക്കാർ സ്കൂൾ കഴിഞ്ഞ 94 വര്‍ഷമായി പ്രവർത്തിക്കുന്നത് വാടകക്കെട്ടിടത്തില്‍. മലപ്പുറം മമ്പുറം ഗവണ്‍മെന്‍റ് എല്‍പി സ്കൂളിന് സ്വന്തം ഭൂമി കണ്ടെത്താൻ കഴിഞ്ഞ ഒരു നൂറ്റാണ്ടോളമായി പരിശ്രമങ്ങൾ തുടരുകയാണ്. 

പ്രവേശനോത്സവവും ആഘോഷങ്ങളും ഗംഭീരമായെങ്കിലും സ്വന്തമായി കെട്ടിടത്തിന് വേണ്ടി ഇനിയും എത്ര കാലം കാത്തിരിക്കണമെന്നറിയില്ല.ഒന്നു മുതല്‍ നാലുവരെ ക്ലാസുകളിലായി ഇരുന്നൂറിലേറെ കുരുന്നുകളാണ് ഇവിടെ പഠിക്കുന്നത്. സ്വന്തമായി ഭൂമിയും കെട്ടിടവുമില്ലാത്തതിനാല്‍ സര്‍ക്കാരില്‍ നിന്നും മറ്റ് വകുപ്പുകളില്‍ നിന്നും സഹായങ്ങൾ ലഭിക്കുന്നില്ല. നാട്ടുകാരുടേയും പിടിഎയുടേയും പിന്തുണകൊണ്ടുമാത്രമാണ് സ്കൂളിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്.

നാട്ടുകാര്‍ പിരിവെടുത്താണ് ഇത്തവണ അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കിയത്. നിലവിലെ സ്ഥലം വിലകൊടുത്ത് വാങ്ങാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അൻപത് കുട്ടികളാണ് ഇത്തവണ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയത്. സൗകര്യങ്ങള്‍ കുറവാണെങ്കിലും കലാ കായിക മത്സരങ്ങളില്‍ മുന്‍പന്തിയിലാണ് സ്കൂളിലെ കുട്ടികള്‍.

MORE IN NORTH
SHOW MORE