പ്രളയത്തിൽ തകർന്ന തൂക്കുപാലം ഇതുവരെ പുനർനിർമിച്ചില്ല; കാക്കഞ്ചേരിക്കാർ ദുരിതത്തിൽ

വയനാട് എടവകയിൽ പ്രളയത്തിൽ തകർന്ന തൂക്കുപാലത്തിന്റെ പുനർനിർമാണം വൈകുന്നു. കാക്കഞ്ചേരിയിലെ നൂറോളം കുടുംബങ്ങളാണ് പാലമില്ലാതെ ദുരിതത്തിലായത്. നാട്ടുകാർക്ക് പ്രധാന റോഡിലേക്ക് എത്തണമെങ്കിൽ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കണം.

കബനി പുഴയ്ക്ക് കുറുകെ വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച തൂക്കുപാലം 2018ലെ പ്രളയത്തിലാണ് തകർന്നത്. എടവക കാക്കഞ്ചേരി സ്വദേശികൾക്ക് 

മാനന്തവാടി കുളത്താട റോഡിലെത്താൻ കഴിയുന്നതായിരുന്നു ഈ പാലം.  50 മീറ്റർ സഞ്ചരിച്ചാൽ  പ്രധാന നിരത്തിലെത്താം. പാലമില്ലാതായതോടെ കിലോമീറ്ററുകൾ ചുറ്റിയാണ് യാത്ര. പാലത്തിന്റെ പുനർനിർമ്മാണം ഉത്തരമില്ലാതെ നീളുകയാണ്. കർഷകർ കൂടുതലുള്ള പ്രദേശമാണ്. വാഹനം കടന്നുപോകാൻ കഴിയുന്ന പാലം നിർമ്മിച്ചാൽ ഉൽപന്നങ്ങൾ വിപണിയിലെത്തിക്കാനും എളുപ്പ മാർഗമാകും.