വൈദ്യുത ശ്മശാനത്തില്‍ ഇലക്ട്രിക് കോയിലുകൾ കത്തി; സംസ്കാരം നിലച്ചു

കോഴിക്കോട് മാവൂർ റോഡിലെ വൈദ്യുത ശ്മശാനത്തില്‍ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നത് നിലച്ചു. ശ്മശാനത്തിലെ ഇലക്ട്രിക് കോയിലുകൾ കത്തി പോയതാണ്  പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ കാരണം.ഒരാഴ്ചയ്ക്കകം പ്രവർത്തനം പുന:രാരംഭിക്കാനാകുമെന്ന് കോര്‍പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി.  രണ്ടാഴ്ചയായി  പ്രവർത്തനം നിലച്ചിട്ട്. ദിവസേന നാല് മൃതദേഹങ്ങൾ വരെ ഇവിടെ സംസ്ക്കരിച്ചിരുന്നു. കോയിലുകളിൽ ചൂട് നിലനിർത്താൻ കഴിയാത്തതാണ് തകരാര്‍.

അറ്റകുറ്റപണിക്കായി ചെന്നൈയിൽ നിന്നുള്ള വിദഗ്ധർ എത്താൻ വൈകുന്നതാണ് കാലതാമസത്തിന് കാരണം സമീപത്ത് സ്ഥാപിച്ചിട്ടുള്ള  വാതക ശ്മശാനത്തിലാണ് ഇപ്പോള്‍ സംസ്കാരങ്ങള്‍ നടത്തുന്നത്. വാണിജ്യ ആവശ്യത്തിനുപയോഗിക്കുന്ന പാചകവാതക സിലിണ്ടറുകൾക്ക് വില വർധിച്ചതോടെ ഇവിടുത്ത സംസ്കാരത്തിനും ചെലവേറുകയാണ്.